
റാം ചരൺ നായകനായെത്തിയ പുതിയ ചിത്രമാണ് ഗെയിം ചെയ്‍ഞ്ചർ. ശങ്കർ സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് ദിൽ രാജു ആയിരുന്നു. വൻ ബജറ്റിലൊരുക്കിയ ചിത്രം തിയറ്ററുകളിൽ പരാജയപ്പെടുകയും ചെയ്തു. ജനുവരി 10 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇതുവരെ 127 കോടി രൂപയിൽ കൂടുതൽ നേടിയിട്ടില്ല. 450 കോടി മുതൽമുടക്കിലെത്തിയ ചിത്രം കനത്ത നഷ്ടമാണ് നിർമാതാവിന് ഉണ്ടാക്കിയതും.
ചിത്രം അടുത്തയാഴ്ചയോടെ തിയറ്ററുകൾ വിടുമെന്നും ഇതിലൂടെ നിർമാതാവിനുണ്ടാകുന്ന നഷ്ടം 200 കോടിയോളമാണെന്നുമാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം ഗെയിം ചെയ്ഞ്ചർ ഉണ്ടാക്കിയ നഷ്ടം നികത്താൻ ദിൽ രാജുവിനു വേണ്ടി റാം ചരൺ ഒരു ചിത്രം ഉടൻ ചെയ്യുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
ഈ ചിത്രത്തിനായി താരം പ്രതിഫലം കുറയ്ക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് റാം ചരൺ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സ്പോർട്സ് ഡ്രാമയായൊരുങ്ങുന്ന ചിത്രത്തിൽ ജാൻവി കപൂറാണ് നായിക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക