
ദളപതി 69 ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് വിജയ് ആരാധകരും തമിഴ് - മലയാളം സിനിമ പ്രേക്ഷകരും. ചിത്രത്തിന്റെ പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നതും. ഇപ്പോഴിതാ ദളപതി 69 ന്റെ പേരിനെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. നാളൈയ തീര്‍പ്പു എന്നായിരിക്കും വിജയ് ചിത്രത്തിന്റെ പേരെന്നാണ് അനൗദ്യോഗികമായ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വിജയ് ആദ്യമായി നായകനായെത്തിയ ചിത്രമാണ് 1992 ൽ പുറത്തിറങ്ങിയ നാളൈയ തീര്‍പ്പ്. അതേ പേര് തന്നെ അവസാന ചിത്രത്തിനും സ്വീകരിക്കാനാണ് ആലോചന. വിജയ്‌യുടെ അച്ഛൻ എസ് എ ചന്ദ്രശേഖർ സംവിധാനം ചെയ്‌ത ചിത്രം നിർമിച്ചത് വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖർ ആയിരുന്നു. കീർത്തന, ശ്രീവിദ്യ, രാധാ രവി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി.
എച്ച് വിനോദാണ് ദളപതി 69 സംവിധാനം ചെയ്യുന്നത്. എല്ലാത്തരം ഇമോഷണലുകള്‍ക്കും സംവിധായകൻ എച്ച് വിനോദ് ചിത്രത്തില്‍ പ്രധാന്യം നല്‍കും എന്നാണ് റിപ്പോർട്ടുകൾ. എന്നാല്‍ വിജയ് രാഷ്‍ട്രീയം പറയുന്ന ചിത്രമായിരിക്കുമോ ദളപതി 69 എന്ന ഒരു ചോദ്യവും ഉണ്ട്. നിലവിൽ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മലയാളത്തിൽ നിന്ന് മമിത ബൈജുവും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക