എഴുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷ ലഹരിയിലാണ് ഇന്ത്യ. രാജ്യത്തെ ഓരോ പൗരനും ആവേശത്തോടെയും ദേശസ്‌നേഹത്തോടെയും ആഘോഷിക്കുകയും ഓർമിക്കേണ്ടതുമായ ദിവസമാണ് ജനുവരി ഇരുപത്തിയാറ്. 1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ചതിന്റെ ഓർമയായിട്ടാണ് എല്ലാ വർഷവും ജനുവരി 26ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. ഈ സന്തോഷ അവസരത്തിൽ ദേശസ്നേഹം ചൊരിയുന്ന ചില ബോളിവുഡ് സിനിമകൾ ഒടിടിയിൽ കണ്ടാലോ.
ദേശീയ അന്തർ ദേശീയ തലങ്ങളിൽ നിരവധി പുരസ്‍കാരങ്ങൾ നേടിയിട്ടുള്ള ചിത്രമാണ് ലഗാൻ. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്‍റെ ആദ്യ ചിത്രം കൂടിയാണ് ഇത്. ആമിര്‍ ഖാൻ നായകനായ ചിത്രം 2001ല്‍ ആണ് പ്രദര്‍ശനത്തിന് എത്തിയത്. ' ഭുവന്‍ ലത' എന്ന കഥാപാത്രമായി ആമിര്‍ ഖാൻ എത്തിയ ഹിന്ദി ചിത്രം സംവിധാനം ചെയ്‍തത് അശുതോഷ് ഗൊവാരിക്കര്‍ ആയിരുന്നു. ആമസോൺ പ്രൈം വിഡിയോയിൽ ചിത്രം കാണാം.
ആദിത്യ ധറിന്‍റെ സംവിധാനത്തില്‍ 2019ല്‍ പ്രദര്‍ശനത്തിനെത്തിയ ഹിന്ദി ആക്ഷന്‍ ചിത്രം. ജമ്മു കശ്‍മീരിലെ ഉറിയില്‍ സൈനിക ക്യാംപിന് നേരെ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി അര്‍ധരാത്രിയില്‍ പാക് അതിര്‍ത്തി കടന്ന് ഇന്ത്യൻ കമാൻഡോകള്‍ നടത്തിയ മിന്നലാക്രണം പ്രമേമായമായി വരുന്ന ചിത്രമാണ് ഇത്. വിക്കി കൗശല്‍ ആയിരുന്നു നായകൻ. ബോക്സ് ഓഫീസില്‍ മികച്ച വിജയമായിരുന്നു ഉറി. മികച്ച നടനുള്ള ദേശീയ പുരസ്‍കാരം ചിത്രത്തിലെ അഭിനയത്തിന് വിക്കി കൗശലിന് ലഭിച്ചു. സീ 5ലൂടെ ചിത്രം ആസ്വദിക്കാം.
നാസയില്‍ ജോലി ചെയ്യുന്ന ശാസ്‍ത്രജ്ഞനായ മോഹൻ ഭാര്‍ഗവ് ആയി ഷാരൂഖ് ഖാൻ അഭിനയിച്ച ചിത്രമാണ് സ്വദേശ്. 2004ല്‍ ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. അശുതോഷ് ഗോവാരിക്കര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. ബോക്സ് ഓഫീസില്‍ വിജയിക്കാൻ ആയില്ലെങ്കിലും ചിത്രത്തിന് നിരൂപക പ്രശംസ ലഭിച്ചു. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം പ്രേക്ഷകർക്ക് കാണാനാകും.
ആമിര്‍ ഖാനും സിദ്ധാര്‍ഥും ഷര്‍മാന്‍ ജോഷിയും അതുല്‍ കുല്‍ക്കര്‍ണിയുമൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് രംഗ് ദേ ബസന്തി. രാകേഷ് ഓംപ്രകാശ് മെഹ്‍റയുടെ സംവിധാനത്തില്‍ 2006ല്‍ റിപ്പബ്ലിക് ദിനത്തിനാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. മികച്ച ജനപ്രിയ ചിത്രത്തിനുള്ളതടക്കം നാല് ദേശീയ പുരസ്‍കാരങ്ങളും ആ വര്‍ഷം ചിത്രം നേടിയിരുന്നു. ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമാണ് രംഗ് ദേ ബസന്തി. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
രാജ് കുമാർ, നാനാ പടേക്കർ എന്നിവർ അഭിനയിച്ച് 1993ൽ പുറത്തിറങ്ങിയ ചിത്രമാണ് തിരംഗ. ചിത്രം ബ്ലോക്ക്ബസ്റ്ററായി മാറുകയും ചെയ്തു. മെഹുൽ കുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്. അവിസ്മരണീയമായ പ്രകടനങ്ങൾ കൊണ്ടും തീപ്പൊരി സംഭാഷണങ്ങൾ കൊണ്ടും ഇന്നും പ്രേക്ഷകർക്കിടയിൽ ഈ ചിത്രം നിറഞ്ഞു നിൽക്കുകയാണ്. സീ 5 ലൂടെ ചിത്രം ആസ്വദിക്കാം.
ബോർഡർ - പ്രൈം വിഡിയോ
ദ് ലെജൻഡ് ഓഫ് ഭഗത് സിങ് - പ്രൈം വിഡിയോ
ഷെർഷ - പ്രൈം വിഡിയോ
കർമ - സീ 5
റാസി - പ്രൈം വിഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക