നടി ഡയാന ഹമീദ് വിവാഹിതയായി, വരന്‍ അമീന്‍ തടത്തില്‍

തമിഴ്, മലയാളം ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ട നടിയാണ് ഡയാന ഹമീദ്.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്
Updated on

കൊച്ചി: നടി ഡയാന ഹമീദ് വിവാഹിതയായി. ടെലിവിഷന്‍ താരവും അവതാരകനുമായ അമീന്‍ തടത്തില്‍ ആണ് വരന്‍. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മലപ്പുറം എടപ്പാള്‍ സ്വദേശിയാണ് അമീന്‍.

തമിഴ്, മലയാളം ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ട നടിയാണ് ഡയാന ഹമീദ്. ടോം ഇമ്മട്ടി സംവിധാനം ചെയ്ത ദ് ഗാംബ്ലര്‍ ആണ് ഡയാന അഭിനയിച്ച ആദ്യ ചിത്രം. യുവം, വീകം, മകള്‍, പാപ്പന്‍, മെമ്മറീസ്(തമിഴ്), താരം തീര്‍ത്ത കൂടാരം, അപ്പോസ്തലന്‍മാരുടെ പ്രവര്‍ത്തികള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ അവതാരകയായും മിനി സ്‌ക്രീനിലും സജീവമാണ് ഡയാന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com