
ഷെയ്ൻ നിഗം നായകനായെത്തിയ തമിഴ് ചിത്രമാണ് മദ്രസ്കാരൻ. നിഹാരിക കൊണ്ടിയേല ആണ് ചിത്രത്തിൽ ഷെയ്ന്റെ നായികയായെത്തിയത്. ഈ മാസം10 ന് പൊങ്കൽ റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളിൽ ലഭിച്ചത്. വാലി മോഹൻ ദാസ് സംവിധാനം ചെയ്ത ചിത്രത്തിന് തിയറ്ററുകളിൽ കാര്യമായ കളക്ഷൻ നേടാനായില്ല.
ഇതോടെ പുറത്തിറങ്ങി ഒരു മാസത്തിനുള്ളിൽ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ഫെബ്രുവരി 7 മുതൽ ആഹാ തമിഴിൽ ആണ് മദ്രസ്കാരൻ സ്ട്രീം ചെയ്ത് തുടങ്ങുക. സത്യ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഷെയ്ൻ എത്തിയത്. കലൈയരശനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി.
എസ്ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബി ജഗദീഷ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രസന്ന എസ് കുമാർ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സാം സി എസ് ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. തമിഴിലെ ഷെയ്ന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് ഇത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക