
ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാർക്കോ ഒടിടി റിലീസിന്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം സോണി ലിവിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുക. ഫെബ്രുവരി 14 മുതൽ ചിത്രം സ്ട്രീമിങ് തുടങ്ങും. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലെല്ലാം നിറഞ്ഞ സദസിൽ മാർക്കോ പ്രദർശിപ്പിച്ചിരുന്നു.
ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രമായാണ് മാർക്കോ പ്രേക്ഷകരിലേക്കെത്തിയത്. ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിർമിച്ചത്. ഡിസംബർ 20നാണ് ചിത്രം റിലീസിനെത്തിയത്. ഉണ്ണി മുകുന്ദനെ കൂടാതെ ജഗദീഷ്, സിദ്ദിഖ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ്, അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി.
മാർക്കോയുടെ ഒടിടിയിലേക്കുള്ള വരവിനും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിലെ ബ്ലഡ് എന്ന പാട്ട് വിവാദങ്ങളിലും അകപ്പെട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക