
തമിഴ് സിനിമാ പ്രേക്ഷകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വിടാമുയിർച്ചി. അജിത് നായകനാകുന്ന ചിത്രം മഗിഴ് തിരുമേനിയാണ് സംവിധാനം ചെയ്യുന്നത്. അടുത്തിടെ ചിത്രത്തിന്റെ ട്രെയ്‌ലറിനെ പ്രശംസിച്ച് നടൻ പൃഥ്വിരാജും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ട്രെയ്‌ലറിന്റെ ബിടിഎസ് വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
ഒരു വർഷത്തിലേറെയായി ചിത്രം പ്രഖ്യാപിച്ചിട്ട്. അസര്‍ബൈജാനിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. അർജുൻ സർജയാണ് ചിത്രത്തിൽ വില്ലനായെത്തുക. റിലീസിന് മുൻപ് തന്നെ ചിത്രം വിവാദങ്ങളിലും അകപ്പെട്ടിരുന്നു. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്.
രവി കെ ചന്ദ്രൻ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതമൊരുക്കുന്നത്. സുന്ദർ ആണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങളൊരുക്കിയിരിക്കുന്നത്. തുനിവ് ആണ് അജിത്തിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ഫെബ്രുവരി ആറിനാണ് ചിത്രം തിയറ്ററുകളിലെത്തുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക