'പടക്കള'വും 'പാത്തും'; ഈ ആഴ്ച ഒടിടിയിലെത്തുന്ന ചിത്രങ്ങളിതാ

ത്രില്ലർ മുതൽ കോമഡി ഫാമിലി എന്റർടെയ്നർ വരെ ഇക്കൂട്ടത്തിലുണ്ട്.
OTT Releases This Week
ഒടിടി റിലീസ് (New OTT Releases) ‌ഇൻസ്റ്റ​ഗ്രാം

വിജയകരമായ തിയറ്റർ റിലീസിന് ശേഷം ഒടിടി (New OTT Releases) ‌അങ്കത്തിനുള്ള കാത്തിരിപ്പിലാണ് ഒരുപിടി മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ചിത്രങ്ങൾ. തിയറ്ററുകളിൽ വൻ വിജയം തീർത്ത ചിത്രങ്ങളാണ് ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നത്. ത്രില്ലർ മുതൽ കോമഡി ഫാമിലി എന്റർടെയ്നർ വരെ ഇക്കൂട്ടത്തിലുണ്ട്. ഈ വാരാന്ത്യം ഒടിടിയിലെത്തുന്ന ചിത്രങ്ങളിലൂടെ.

1. പടക്കളം

Padakkalam
പടക്കളംഇൻസ്റ്റ​ഗ്രാം

സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ, സന്ദീപ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് പടക്കളം. ഫാന്റസി കോമഡിയായി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തത് മനു സ്വരാജ് ആണ്. ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ജൂൺ 10 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ ആണ് ചിത്രം സ്ട്രീം ചെയ്യുക.

2. പാത്ത്

Pattth
പാത്ത്ഇൻസ്റ്റ​ഗ്രാം

29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ ശ്രദ്ധ നേടിയ ചിത്രമാണ് പാത്ത്. ജിതിൻ ഐസക് തോമസ് ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തത്. പാത്ത് ഒടിടിയിൽ റിലീസിനൊരുങ്ങുകയാണ്. ജൂൺ 6 മുതൽ മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. അഷിക സഫിയ അബൂബക്കർ, ​ഗൗതമി ലക്ഷ്മി ​ഗോപൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്.

3. ജാട്ട്

Jaat
ജാട്ട്ഇൻസ്റ്റ​ഗ്രാം

സണ്ണി ഡിയോൾ നായകനായെത്തിയ മാസ് ആക്ഷൻ ചിത്രമായിരുന്നു ജാട്ട്. ​ഗോപിചന്ദ് മലിനേനി ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഏപ്രിൽ 10ന് തിയറ്ററുകളിലെത്തിയ ചിത്രമിതാ ഈ വാരം ഒടിടിയിലേക്കും എത്തുകയാണ്. ജൂൺ അഞ്ചിന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിങ് തുടങ്ങും.

4. സ്റ്റോളൻ

Stolen
സ്റ്റോളൻഇൻസ്റ്റ​ഗ്രാം

കരൺ തേജ്പാൽ സംവിധാനം ചെയ്ത് അഭിഷേക് ബാനർജി അഭിനയിച്ച ചിത്രമാണ് സ്റ്റോളൻ. ജൂൺ നാല് മുതൽ ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം നിങ്ങൾക്ക് കാണാനാകും. മികച്ചൊരു ത്രില്ലിങ് എക്സ്പീരിയൻസ് ആയിരിക്കും ചിത്രം സമ്മാനിക്കുക.

5. ഭൂൽ ചക് മാഫ്

Bhool Chuk Maaf
ഭൂൽ ചക് മാഫ്ഇൻസ്റ്റ​ഗ്രാം

രാജ്കുമാർ റാവു, വാമിഖ ​ഗബ്ബി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഭൂൽ ചക് മാഫ്. മെയ് 23 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഫാമിലി എന്റർടെയ്നറായെത്തിയ ചിത്രം ആമസോൺ പ്രൈം വിഡിയോയിലൂടെ സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്. ജൂൺ ആറിന് ചിത്രമെത്തും.

6. ലാൽ സലാം

Lal Salaam
ലാൽ സലാംഇൻസ്റ്റ​ഗ്രാം

ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം രജനികാന്തിന്റെ മകൾ സംവിധാനം ചെയ്ത ചിത്രമാണ് ലാൽ സലാം. രജനികാന്തിനൊപ്പം വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ജൂൺ ആറ് മുതൽ സൺ നെക്സ്റ്റിലൂടെ പ്രേക്ഷകർക്ക് ചിത്രം കാണാനാകും.

7. ടൂറിസ്റ്റ് ഫാമിലി

Tourist Family
ടൂറിസ്റ്റ് ഫാമിലിഇൻസ്റ്റ​ഗ്രാം

ശശികുമാർ, സിമ്രാൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തി തിയറ്ററുകളിൽ വൻ വിജയം നേടിയ ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. അഭിഷൻ ജീവിന്ദ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായവും ലഭിച്ചിരുന്നു. ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com