'സിനിമ നിന്നെയൊക്കെ മയക്കുന്നതു കൊണ്ടല്ലേടാ, മക്കളേയും അതിലേക്കു തള്ളി കയറ്റി വിട്ട് കാശുണ്ടാക്കാൻ നോക്കുന്നത്'

പുറംതിരിഞ്ഞു നിൽക്കുന്ന തന്റെ ഒരു ചിത്രത്തിനൊപ്പമാണ് വിനായകന്റെ കുറിപ്പ്.
Vinayakan
വിനായകൻ (Vinayakan) ഫെയ്സ്ബുക്ക്
Updated on

ലഹരിക്കെതിരെ സംസാരിക്കുന്നവരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നടൻ വിനായകൻ (Vinayakan). മദ്യം മൂലം ആരോഗ്യം നശിച്ചവർ പോലും പൊതുേവദിയിൽ വന്ന് യുവതിയുവാക്കളെ ഉപദേശിക്കുകയാണെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിനായകൻ‍ കുറിച്ചു.

കള്ളടിച്ച് മൂത്ത് പഴുത്ത് സകലതും അടിച്ചു പോയ, എഴുന്നേറ്റ് നിൽക്കാൻ നാലാളുടെ സഹായം വേണ്ടി വരുന്നവന്മാർ പൊതു വേദിയിൽ വന്നിരുന്ന് ഡ്രഗിനെ പറ്റി പറയുന്നത് കോമഡിയാണെന്നാണ് വിനായകൻ കുറിച്ചിരിക്കുന്നത്. പുറംതിരിഞ്ഞു നിൽക്കുന്ന തന്റെ ഒരു ചിത്രത്തിനൊപ്പമാണ് വിനായകന്റെ കുറിപ്പ്.

വിനായകന്റെ ഫെയ്സ്ബുക്ക് കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍

കള്ളടിച്ച് മൂത്ത് പഴുത്ത്

സകലതും അടിച്ചു പോയ,

എഴുന്നേറ്റ് നിൽക്കാൻ

നാലാളുടെ

സഹായം വേണ്ടി വരുന്നവന്മാർ

പൊതു വേദിയിൽ വന്നിരുന്ന്

ഡ്രഗിനെ

പറ്റി പറയുന്നത് കോമഡിയാണ്. ദുരന്തവും.

മയക്കുന്നതെല്ലാം

മയക്കു മരുന്നാണ്.

കള്ളാണേലും

കഞ്ചാവാണേലും

പെണ്ണാണേലും

മറ്റുള്ളവരുടെ തോളിൽ തൂങ്ങി പൊതുവേദിയിൽ വന്നിരുന്ന്,

ടെക്നോളജിയെ കുറിച്ച് ഒന്നും അറിയാത്ത

നീയാണോ

യുവതീ യുവാക്കളെ

ഉപദേശിക്കുന്നത്.

ചത്ത ഈ ശവങ്ങളെ പൊതുവേദിയിൽ കൊണ്ടുവന്ന് ഇരുത്തല്ലേ...

ചാകാറാറായാൽ വീട്ടിൽ പോയിരുന്ന് ചത്തോളണം.

സിനിമ

നിന്നെയൊക്കെ മയക്കുന്നതു കൊണ്ടല്ലേടാ

മക്കളേയും

അതിലേക്കു തള്ളി കയറ്റി വിട്ട് കാശുണ്ടാക്കാൻ നോക്കുന്നത്...

നീയൊക്കെയല്ലേടാ യഥാർത്ഥ ഡ്രഗ് അഡിക്ട്?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com