
തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് സായ് പല്ലവി (Sai Pallavi). പ്രേമം എന്ന ചിത്രത്തിലൂടെയാണ് സായ് പല്ലവി സിനിമയിലെത്തുന്നത്. നടിയാകുന്നതിന് മുൻപ് സായ് പല്ലവി സിനിമയിൽ ബാക്ക്ഗ്രൗണ്ട് ഡാൻസർ ആയാണെത്തിയത്. കസ്തൂരിമാൻ സിനിമയുടെ തമിഴ് പതിപ്പിൽ മീര ജാസ്മിൻ പഠിക്കുന്ന കോളജിലെ വിദ്യാർഥികളിൽ ഒരാളായി പാട്ട് സീനിൽ മാത്രമാണ് സായ് പല്ലവി പ്രത്യക്ഷപ്പെട്ടത്.
സായ് പല്ലവിയുടെ അന്നത്തെ ചിത്രമാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. ചിത്രം സോഷ്യൽ മീഡിയയിലെത്തിയതോടെ സായ് പല്ലവിയുടെ ഡാൻസിനെ പ്രശംസിച്ച് നിരവധി പേരാണെത്തുന്നത്. സായ് പല്ലവിയുടെ ഡാൻസ് പെർഫോമൻസുകൾക്കും ആരാധകരേറെയാണ്. പ്രേമത്തിലെ സായ് പല്ലവിയുടെ ഡാൻസും ഏറെ ശ്രദ്ധ നേടിയിരുന്നു.
പിന്നീട് ധനുഷിനൊപ്പം റൗഡി ബേബി എന്ന പാട്ടിലെ സായ് പല്ലവിയുടെ ഡാൻസും വൻ തരംഗമായി മാറിയിരുന്നു. ലോഹിതദാസ് രചനയും സംവിധാനവും നിർവഹിച്ച കസ്കൂരിമാനിൽ കുഞ്ചാക്കോ ബോബനും മീര ജാസ്‌മിനുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. ഈ ചിത്രം ഇതേ പേരിൽ ലോഹിതദാസ് തന്നെയാണ് തമിഴിലും സംവിധാനം ചെയ്തത്.
കുഞ്ചാക്കോ ബോബന്റെ വേഷം പ്രസന്ന ആണ് അവതരിപ്പിച്ചത്. രാമായണ ആണ് സായ് പല്ലവിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. രാമായണയ്ക്കായി അഞ്ച് കോടി പ്രതിഫലം സായ് പല്ലവി വാങ്ങിയതായാണ് റിപ്പോർട്ടുകൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ