'റീല്‍ സ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക്'; ഇത് ജെന്‍-സി ഭരിക്കും സിനിമക്കാലം!

സോഷ്യല്‍ മീഡിയ വഴി സിനിമയിലെത്തിയവര്‍
Social Media
Social Mediaസോഷ്യല്‍ മീഡിയ

ഇത് സോഷ്യല്‍ മീഡിയ (Social Media) കാലമാണ്. മനുഷ്യ ജീവിതത്തെപ്പോലും സോഷ്യല്‍ മീഡിയ റീലുകള്‍ നിയന്ത്രിക്കുന്ന കാലത്ത് സിനിമാ ലോകത്തിനും ആ മാറ്റം കണ്ടില്ലെന്ന് നടക്കാനാകില്ല. സിനിമയില്‍ അഭിനയിക്കുക എന്ന അടങ്ങാത്ത ആഗ്രഹമുള്ള, അതിലേക്ക് എത്തിച്ചേരാനുള്ള വഴികള്‍ അപ്രാപ്യമായ പലര്‍ക്കും ഇന്ന് സോഷ്യല്‍ മീഡിയ വഴികാട്ടിയാകുന്നു.

തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും അതിലൂടെ സ്വപ്‌നത്തിലേക്ക് എത്താനും പലരും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നു. തിരിച്ച് കഥാപാത്രങ്ങളെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയയെ സിനിമാ ലോകം ഉപയോഗിക്കുന്നതും സാധാരണയായി മാറിയിട്ടുണ്ട്. സമീപകാലത്തായി സോഷ്യല്‍ മീഡിയ വഴി സിനിമയില്‍ എത്തുകയും നല്ല കഥാപാത്രങ്ങളെ അവതരിപ്പ് ശ്രദ്ധ നേടുകയും ചെയ്ത നിരവധി പേരുണ്ട്. അങ്ങനെ ചിലരെ പരിചയപ്പെടാം

1. സാഫ് ബോയ്

Saaf Boi
Saaf Boiഇന്‍സ്റ്റഗ്രാം

സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് സാഫ് ബോയ്. മലപ്പുറംകാരി ഉമ്മയായും മറ്റും ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട് സാഫ് ബോയ് എന്ന സഫ്വാന്‍. ഇന്ന് മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് സാഫ് ബോയ്. വാഴ, ഗുരുവായൂരമ്പല നടയില്‍, 18 പ്ലസ്, പടക്കളം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് സാഫ് ബോയ്.

2. അഖില ഭാര്‍ഗവന്‍

Akhila
Akhilaഇന്‍സ്റ്റഗ്രാം

സോഷ്യല്‍ മീഡിയയിലൂടെയാണ് അഖില സ്‌ക്രീനിലേക്ക് എത്തുന്നത്. അഖിലയുടെ റീലുകള്‍ വൈറലായി മാറിയിരുന്നു. ഇന്ന് മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് അഖില. പ്രേമലു 2, സൂക്ഷ്മദര്‍ശിനി തുടങ്ങി നിരവധി സിനിമകളില്‍ അഖില അഭിനയിച്ചിട്ടുണ്ട്.

3. സിജു സണ്ണി

Siju Sunny
Siju Sunnyഇന്‍സ്റ്റഗ്രാം

സോഷ്യല്‍ മീഡിയയിലെ തമാശ വീഡിയോകൡലൂടെയാണ് സിജു സണ്ണി ശ്രദ്ധ നേടുന്നത്. പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. നിരവധി സിനിമകളിലാണ് സിജു ഇതിനോടകം അഭിനയിച്ചത്. അഭിനയത്തിന് പുറമെ തിരക്കഥാകൃത്തായും സിജു സണ്ണി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നിരവധി സിനിമകള്‍ അണിയറയിലുമുണ്ട്.

4. ജോമോന്‍ ജ്യോതിര്‍

Joemon
Joemonഇന്‍സ്റ്റഗ്രാം

കോമഡി റീലുകളിലൂടെയാണ് ജോമോന്‍ ശ്രദ്ധിക്കപ്പെടുന്നത്. അങ്ങനെ സിനിമയിലേക്ക് എത്തി. രോമാഞ്ചം, ഫാലിമി, ഗുരുവായൂരമ്പല നടയില്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. നിരവധി സിനിമകള്‍ റിലീസ് കാത്തു നില്‍ക്കുകയും ചെയ്യുന്നുണ്ട്.

5. ഹാഷിര്‍

Haashir
Haashirഇന്‍സ്റ്റഗ്രാം

ഒരു ജെന്‍സി സോഷ്യല്‍ മീഡിയ താരത്തിന് സിനിമയിലേക്ക് ലഭിക്കുന്ന ഏറ്റവും മികച്ച എന്‍ട്രിയായിരുന്നു ഹാഷിറിന്റേത്. വാഴയിലൂടെയാണ് ഹാഷിറും ടീമും അരങ്ങേറുന്നത്. പ്രധാന വേഷമല്ലാതിരുന്നിട്ട് കൂടി നിറഞ്ഞു നില്‍ക്കാന്‍ ഹാഷിറിന് സാധിച്ചു. വാഴയുടെ രണ്ടാം ഭാഗത്തില്‍ ഹാഷിറും കൂട്ടുകാരുമാണ് നായകന്മാര്‍.

6. മിഥുന്‍ ജയ് ശങ്കര്‍

Midhun Jai Shankar
Midhun Jai Shankarഇന്‍സ്റ്റഗ്രാം

ഫഹദ് ഫാസിലും ഒരു സംഘം യുവാക്കളും അഭിനയിച്ച ചിത്രമാണ് ആവേശം. വന്‍ വിജയമായ ഈ ചിത്രത്തില്‍ നിരവധി സോഷ്യല്‍ മീഡിയ താരങ്ങളുണ്ടായിരുന്നു. ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നായ ബിബിന്‍ മോനെ അവതരിപ്പിച്ചത് മിഥുന്‍ ജയ് ശങ്കര്‍ ആണ്. ഇപ്പോഴിതാ ടൂറിസ്റ്റ് ഫാമിലി എന്ന ചിത്രത്തിലൂടെ തമിഴിലും കയ്യടി നേടുകയാണ് മിഥുന്‍ ജയ് ശങ്കര്‍. മിഥുന്റേയും തുടക്കം സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com