ലാലേട്ടന് മുന്നില്‍ വരെ അഭിനയിച്ചു, പക്ഷെ മഞ്ജു വാര്യരുടെ മുന്നില്‍ വിറച്ചു പോയി; എന്തൊരു നടിയെന്ന് തോന്നി: ലാല്‍

Manju Warrier
Mohanlal, Lal And Manju Warrierഫെയ്സ്ബുക്ക്
Updated on: 
1 min read

മലയാളത്തിലെ മുന്‍നിര നടന്മാരില്‍ ഒരാളാണ് ലാല്‍. സംവിധായകനായി കരിയര്‍ ആരംഭിച്ച് പിന്നീട് നടനായി മാറുകയായിരുന്നു ലാല്‍. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലാലിനെ തേടിയെത്തിയിട്ടുണ്ട്. എന്നാല്‍ ഒരു നടിയുടെ മുന്നില്‍ താന്‍ പതറിപ്പോയിട്ടുണ്ടെന്നാണ് ലാല്‍ പറയുന്നത്. മലയാളത്തിന്റെ സൂപ്പര്‍ താരം മഞ്ജു വാര്യരാണ് (Manju Warrier ) ആ നടി. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ മനസ് തുറന്നത്.

ലാല്‍ വില്ലന്‍ വേഷത്തിലെത്തിയ ചിത്രമാണ് കന്മദം. മോഹന്‍ലാലും മഞ്ജു വാര്യരുമാണ് ചിത്രത്തിലെ നായകനും നായികയും. ആ സിനിമയിലെ ഒരു രംഗത്തില്‍ അഭിനയിക്കവെ മഞ്ജു വാര്യരുടെ പ്രകടനത്തിന് മുന്നില്‍ താന്‍ വിറച്ചു പോയെന്നാണ് ലാല്‍ പറയുന്നത്.

''പതറിപ്പോയ സംഭവം ഉണ്ടായിട്ടുണ്ട്. കന്മദം എന്ന സിനിമയില്‍ ഞാനും മഞ്ജു വാര്യരുമുള്ള സീനിലാണത്. മഞ്ജു വാര്യരുടെ സിനിമകളൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഒരു പെര്‍ഫോമന്‍സിന്റെ ഭാഗമായി അവരെ ഫെയ്‌സ് ചെയ്യുമ്പോള്‍ അവര്‍ ആ കഥാപാത്രമായി മാറുന്നത് കണ്ടപ്പോള്‍ ശരിക്കും വിറച്ചു പോയി. നമുക്ക് അങ്ങ് എത്താന്‍ പറ്റില്ല, എന്തൊരു ആര്‍ട്ടിസ്റ്റാണെന്ന് ചിന്തിച്ചു. എന്നാല്‍ ലാലുമായി തലേ ദിവസങ്ങളിലൊക്കെ ഞാന്‍ അഭിനയിച്ചിരുന്നു. ഒരുപക്ഷെ അദ്ദേഹവുമായുള്ള അടുപ്പം കൊണ്ടായിരിക്കാം. ഇത് ഞാന്‍ വല്ലാതെ വിഷമിച്ചു പോയി'' എന്നാണ് ലാല്‍ പറയുന്നത്.

''ആ സീനില്‍ എന്റെ പ്രകടനം മോശമാണ്. ആ സീന്‍ കണ്ടാല്‍ എന്റെ മുഖത്ത് നിന്നും മനസിലാക്കാന്‍ പറ്റും. മഞ്ജു പണിയെടുത്തു കൊണ്ടിരിക്കെ കയറി വരുന്ന രംഗമാണ്. പക്ഷെ അന്ന് ഞാന്‍ തീരുമാനിച്ചു, നമ്മള്‍ അങ്ങനെ വിട്ടു കൊടുക്കാന്‍ പാടില്ല എന്ന്. അങ്ങനെ പേടിച്ചാല്‍ ശരിയാകില്ലെന്ന്. ലോകത്തിലെ ഏറ്റവും മികച്ച നടന്‍ ഞാന്‍ തന്നെ എന്ന് തീരുമാനിച്ചങ്ങ് ഇറങ്ങി'' എന്നും ലാല്‍ പറയുന്നുണ്ട്.

1998 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കന്മദം. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ലാല്‍ എന്നിവര്‍ക്ക് പുറമെ കെപിഎസി ലളിത, സിദ്ധീഖ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലോഹിതദാസ് ആണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

അതേസമയം ഹോട്ട് സ്റ്റാര്‍ സീരീസായ കേരള ക്രൈം ഫയല്‍സിന്റെ രണ്ടാം സീസണിന്റെ റിലീസ് കാത്തു നില്‍ക്കുകയാണ് ലാല്‍. ആദ്യ സീസണ്‍ വലിയ വിജയമായിരുന്നു. രണ്ടാം ഭാഗത്തില്‍ ലാലിനും അജു വര്‍ഗീസിനുമൊപ്പം ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന സീരീസ് ജൂണ്‍ 20നാണ് റിലീസ് ചെയ്യുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Manju Pillai, Daya Sujith
Manju Warrier, Mallika Sukumaran
Manju Warrier
Manju Warrier about Oru Vadakkan Selfie
X

FOLLOW US

ON GOOGLE DISCOVER