നീയൊക്കെ എന്ത് പാടിയിട്ടാണ് ഇവിടെ നില്‍ക്കുന്നത്? അയാള്‍ എന്നെ കണ്ണുപൊട്ടുന്ന ചീത്ത വിളിച്ചു; അനുഭവം പങ്കിട്ട് അഞ്ജു ജോസഫ്

Anju Joseph about star singer time
Anju Josephഫെയ്സ്ബുക്ക്
Updated on
1 min read

റിയാലിറ്റി ഷോകളിലൂടെ നിരവധി ഗായകര്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് അഞ്ജു ജോസഫ്. സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയാണ് അഞ്ജു താരമാകുന്നത്. ഇന്ന് സംഗീത ലോകത്തെ നിറ സാന്നിധ്യമാണ് അഞ്ജു. മ്യൂസിക് വീഡിയോകളിലൂടേയും സ്‌റ്റേജ് പരിപാടികളിലൂടേയും നിറഞ്ഞു നില്‍ക്കുകയാണ് അഞ്ജു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അഞ്ജു. താരത്തിന്റെ കല്യാണത്തിന് വരനൊപ്പം പാടിയ പാട്ട് വൈറലായിരുന്നു.

ഇപ്പോഴിതാ റിയാലിറ്റി ഷോയുടെ സമയത്ത് തനിക്ക് പ്രേക്ഷകരില്‍ നിന്നും വഴക്ക് കേള്‍ക്കേണ്ടി വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് അഞ്ജു ജോസഫ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജു അനുഭവം പങ്കിടുന്നത്. തനിക്കൊപ്പം എലിമിനേഷനില്‍ വന്ന് പുറത്തായ പെണ്‍കുട്ടിയുടെ ആരാധകനാണ് ചീത്ത വിളിച്ചതെന്നാണ് അഞ്ജു പറയുന്നത്.

''വഴക്ക് മേടിക്കാനായിട്ടൊരു ജന്മം ആയിരുന്നു ഞാന്‍. ആളുകള്‍ക്ക് ഇഷ്ടപ്പെട്ട മത്സരാര്‍ത്ഥികളുണ്ടാകും. ഞാന്‍ ആണെങ്കില്‍ എല്ലാ എലിമിനേഷനിലുമുണ്ടാകും. സെമി ഫൈനല്‍ വരെ എല്ലാത്തിലും ഞാനുണ്ടായിരുന്നു. എന്നിട്ട് ഞാന്‍ കയറിപ്പോരും. പ്രഷര്‍ കൂടിയിട്ടാണോ എന്നൊന്നും അറിയില്ല, ആ സമയത്ത് തരുന്ന പാട്ട് നന്നായി പാടും. അത് എപ്പോഴും വര്‍ക്കൗട്ടാകും. പക്ഷെ അങ്ങനെ ഔട്ടായി പോകുന്നവരുടെ ആരാധകര്‍ റോഡില്‍ കാണുമ്പോള്‍ വഴക്ക് പറയും '' എന്നാണ് അഞ്ജു പറയുന്നത്.

''നയന എന്നൊരു കുട്ടി പുറത്തായപ്പോള്‍ ഒരാള്‍ എന്നെ കണ്ണു പൊട്ടുന്ന ചീത്ത വിളിച്ചിട്ടുണ്ട്, റോഡില്‍ വച്ച്. അയാള്‍ ഭയങ്കര ദേഷ്യത്തിലാണ് അന്ന് സംസാരിച്ചത്. നീ ഒറ്റൊരുത്തി കാരണമാണ് നയന ഔട്ടായത്. നീയൊക്കെ എന്ത് പാടിയിട്ടാണ് ഇവിടെ നില്‍ക്കുന്നത്? എപ്പോഴും എലിമിനേഷനിലല്ലേ? എന്നായിരുന്നു സംസാരം'' എന്നും അഞ്ജു ഓര്‍ക്കുന്നുണ്ട്. അതേസമയം തന്നെ ഇന്നും ആളുകള്‍ തിരിച്ചറിയുന്നതും തനിക്ക് ഷോകള്‍ ലഭിക്കുന്നതുമെല്ലാം സ്റ്റാര്‍ സിംഗര്‍ താരം എന്ന നിലയിലാണെന്നും അഞ്ജു ജോസഫ് പറയുന്നുണ്ട്.

Summary

Anju Joseph recalls how a fan yelled at her during Star Singer reality show.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com