സിനിമയിൽ തുടരുമോ? മമിതയുടെ ചോദ്യത്തിന് വിജയിയുടെ മറുപടി ഇങ്ങനെ..

സിനിമയുടെ ഷൂട്ടിങ്ങിന്റെ അവസാന ദിവസങ്ങളിൽ വിജയ് സാറുമുണ്ടായിരുന്നു. ഞാന്‍ ഭയങ്കര ഇമോഷണലായി
Mamitha Baiju, and Vijay
മമിതയെ ചേർത്തു പിടിച്ച് വിജയ് (Mamitha Baiju, Vijay )ഇൻസ്റ്റ​ഗ്രാം
Updated on
1 min read

വിജയ് ആരാധകരും തെന്നിന്ത്യൻ സിനിമാ ലോകവും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജനനായകൻ. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനനയിക്കുന്ന അവസാന ചിത്രമെന്ന വിശേഷണത്തിൽ പറത്ത് വരുന്ന ചിത്രമാണ് ജനനായകൻ. അതിനാൽ സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷകൾ ആരാധകർക്കുണ്ട്. അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന തീരുമാനത്തിൽ എത്തിയെങ്കിലും നടൻ സിനിമയിൽ തന്നെ തുടരണമെന്ന ആ​ഗ്രഹത്തിലാണ് ആരാധകർ. ഇപ്പോഴിതാ ജനനായകന് ശേഷം വിജയ് അഭിനയത്തിൽ തുടരുമോ എന്നതിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി മമിത ബൈജു.

"ജനനായകൻ കഴിഞ്ഞ് ഞാൻ വിജയ് സാറിനോട് ഇത് അവസാന സിനിമ ആയിരിക്കുമോ എല്ലാവരും അങ്ങനെ പറയുന്നുണ്ടല്ലോ എന്ന് നേരിട്ട് ചോദിച്ചിരുന്നു. എനിക്കറിയില്ല, ഇലക്ഷൻ്റെ റിസൾട്ട് അനുസരിച്ച് ഇരിക്കും എന്നാണ് പറഞ്ഞത്. സിനിമയുടെ ഷൂട്ടിങ്ങിന്റെ അവസാന ദിവസങ്ങളിൽ ഒക്കെ വിജയ് സാറുമുണ്ടായിരുന്നു. ഞാന്‍ ഭയങ്കര ഇമോഷണലായി. കൂടെ നിൽക്കുന്നവരും ഇമോഷണലായി. ആരുടെ കൂടെയും ഫോട്ടോ എടുക്കാൻ വിജയ് സാർ നിന്നില്ല കാരണം ആളും ഇമോഷണൽ ആയിപോയി", എന്നാണ് മമിതയുടെ വാക്കുകൾ

ജനനായകനിൽ ഒരു പ്രധാന വേഷത്തിലാണ് മമിത എത്തുന്നത്. സിനിമയുടെ ടീസർ ഇന്ന് വിജയ്‌യുടെ പിറന്നാൾ പ്രമാണിച്ച് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ വിജയ് പൊലീസ് ഓഫീസർ ആയിട്ടാണ് എത്തുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. കയ്യിൽ ഒരു വാളുമായി പൊലീസ് വേഷത്തിൽ വില്ലന്മാരുടെ മുന്നിലേക്ക് നടന്നുവരുന്ന വിജയ്‌യെ ആണ് ടീസറിൽ കാണാനാകുന്നത്. ഒരു പക്കാ മാസ്സ് പടമായിരിക്കും ജനനായകൻ എന്ന സൂചനയും ടീസർ നൽകുന്നുണ്ട്. 'എൻ നെഞ്ചിൽ കുടിയിരിക്കും' എന്ന വിജയ്‌യുടെ ഹിറ്റ് ഡയലോഗോടെയാണ് ടീസർ ആരംഭിക്കുന്നത്.

2026 ജനുവരി 9 ആണ് 'ജനനായകൻ' തിയേറ്ററിൽ എത്തുന്നത്. ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com