
സുരേഷ് ഗോപി നായകനായ ജെഎസ്‌കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരളയുടെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി സിനിമാ സംഘടനകള്‍. തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡിന്റെ റീജിയണല്‍ ഓഫീസിലേക്ക് സിനിമ സംഘടനകള്‍ മാര്‍ച്ച് സംഘടിപ്പിച്ചു. 'സ്റ്റാര്‍ട്ട്, ക്യാമറ, നോ കട്ട്' എന്നു പറഞ്ഞു കൊണ്ട് കത്രികകള്‍ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞായിരുന്നു പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. സിനിമ രംഗത്തെ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ സമരത്തില്‍ പങ്കെടുത്തു.
കേന്ദ്രമന്ത്രിയാണ് ചിത്രത്തിലെ നായകന്‍. അദ്ദേഹത്തിന് അറിയാത്തതല്ല സിനിമയിലെ നിയമം. ശക്തമായ സമരം തുടരുമെന്ന് നിര്‍മ്മതാക്കളുടെ സംഘടനയെ പ്രതിനിധീകരിച്ചെത്തിയ രഞ്ജിത് പറഞ്ഞു. അതേസമയം അഭിനേതാക്കളുടെ സംഘടനയായ അമ്മയെ പ്രതിനിധീകരിച്ചെത്തിയത് ജയന്‍ ചേര്‍ത്തലയാണ്. പോസ്റ്റര്‍ ഒട്ടിച്ച ശേഷം കഥാപാത്രത്തിന്റെ പേര് മാറ്റാന്‍ പറയുന്നതില്‍ എന്ത് ന്യായമാണുള്ളത്? ഇതിന് പിന്നില്‍ ചിലരുടെ വ്യക്തി താല്‍പര്യമാണെന്നും ജയന്‍ പറഞ്ഞു.
ബാബുരാജ്, ഇന്ദ്രന്‍സ്, കമല്‍, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ് തുടങ്ങിയവരും സമരത്തില്‍ പങ്കെടുത്തു. എന്തിനാണ് മതം കൂട്ടിക്കലര്‍ത്തുന്നത്? പേരിന്റെ പേരില്‍ എന്തിനാണ് ജനങ്ങളെ വേര്‍തിരിക്കുന്നത്? എന്ന് അമ്മ ഭാരവാഹിയായ നടി അന്‍സിബ ഹസന്‍ ചോദിച്ചു. അതേസമയം കേന്ദ്രമന്ത്രി നായകനായ സിനിമ ആയതിനാലല്ല സമരത്തിന് ഇറങ്ങിയതെന്നും അന്‍സിബ പറഞ്ഞു. ആത്മയുടെ പ്രതിനിധിയായി സമരത്തില്‍ സംസാരിച്ചത് പൂജപ്പുര രാധാകൃഷ്ണനാണ്.
സുരേഷ് ഗോപി നായകനായ ജെഎസ്‌കയുടെ സംവിധാനം പ്രവീണ്‍ നാരായണന്‍ ആണ്. അനുപമ പരമേശ്വരന്‍ ആണ് ചിത്രത്തിലെ നായിക. ജൂണ്‍ 27 നായിരുന്നു സിനിമയുടെ റിലീസ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ ചിത്രത്തിലെ ജാനകി എന്ന പേരിനെ ചൊല്ലി സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുകയായിരുന്നു. ചിത്രത്തിന്റെ പേര് മാറ്റണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം.
Film organisations strike against censorboard in jsk movie issue.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates