'28-ാം വയസിൽ എനിക്ക് കുട്ടികളായി; അതിന് ശേഷം ഒരു ഹീറോയ്ക്കൊപ്പവും അഭിനയിക്കാൻ അവസരം ലഭിച്ചില്ല'

ഇതെല്ലാം പ്രായവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്.
Jyotika
ജ്യോതികഇൻസ്റ്റ​ഗ്രാം
Updated on

തമിഴിലും മലയാളത്തിലും മാത്രമല്ല ബോളിവുഡിലും സജീവമാകാനുള്ള ഒരുക്കത്തിലാണിപ്പോൾ നടി ജ്യോതിക. ഡബ്ബ കാർട്ടൽ എന്ന ജ്യോതികയുടെ ഹിന്ദി വെബ് സീരിസും ഇപ്പോൾ പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ തമിഴ് സിനിമാ മേഖലയിൽ നടിമാർ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറയുകയാണ് ജ്യോതിക. ഒരു പ്രായത്തിന് ശേഷം സ്ത്രീകള്‍ക്ക് വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കില്ലെന്ന് നടി പറഞ്ഞു.

ഡബ്ബ കാര്‍ട്ടലിന്റെ പ്രൊമോഷനോട് അനുബന്ധിച്ച് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജ്യോതിക. "തെന്നിന്ത്യയിൽ ഇത് വലിയൊരു ചോദ്യമാണ്. 28-ാം വയസില്‍ എനിക്ക് കുട്ടികളുണ്ടായി. അതിന് ശേഷം വ്യത്യസ്തമായ വേഷങ്ങളാണ് എനിക്ക് ലഭിച്ചുകൊണ്ടിരുന്നത്. 28 വയസിന് ശേഷം ഒരു താരത്തിനോ ഹീറോയ്‌ക്കോ ഒപ്പം ഞാൻ അഭിനയിച്ചിട്ടില്ല എന്ന് തോന്നുന്നു.

ഇതൊരു വലിയ വെല്ലുവിളിയാണ്. പുതിയ സംവിധായകര്‍ക്കൊപ്പം സ്വന്തമായി കരിയര്‍ നിര്‍മിക്കുക എന്നത്. ഇതെല്ലാം പ്രായവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. തമിഴ് സിനിമയില്‍ മാത്രമല്ല, ദക്ഷിണേന്ത്യന്‍ സിനിമയിലാകെ ഈ പ്രവണതയുണ്ട്.

സ്ത്രീകള്‍ക്കു വേണ്ടിയുള്ളതോ അവര്‍ക്ക് പ്രാധാന്യമുള്ളതോ ആയ സിനിമകള്‍ ചെയ്യാന്‍, പണ്ടത്തെ പോലെ കെ ബാലചന്ദ്രനെപ്പോലെയുള്ള വലിയ, അനുഭവസമ്പത്തുള്ള സിനിമ സംവിധായകര്‍ നമുക്കിപ്പോഴില്ല. വലിയ നടന്മാര്‍ക്കു വേണ്ടി വലിയ സിനിമകളുണ്ടാക്കുന്ന സംവിധായകരാണുള്ളത്.

സ്ത്രീ അഭിനേതാക്കള്‍ക്കു വേണ്ടി സിനിമയെടുക്കുന്ന വലിയ സംവിധായകര്‍ ഇന്നില്ല. ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഒരു നടിയുടെ യാത്ര വളരെ ബുദ്ധിമുട്ടേറിയതാണ്. അവള്‍ ഒറ്റയ്ക്ക് പോരാടുന്ന പോരാട്ടമാണത്"- ജ്യോതിക കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com