

നവാഗതനായ ശരൺ വേണുഗോപാൽ തിരക്കഥയും സംവിധാനവുമൊരുക്കിയ ചിത്രമാണ് നാരായണീന്റെ മൂന്നാണ്മക്കൾ. സുരാജ് വെഞ്ഞാറമൂട്, ജോജു ജോർജ്, അലൻസിയർ, ഗാർഗി അനന്തൻ, തോമസ് മാത്യു തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തിലെ ഗാർഗിയുടെയും തോമസിന്റെയും അഭിനയം ഏറെ പ്രശംസകൾ ഏറ്റുവാങ്ങുകയാണ്. ലൈംഗികതയോ ശാരീരിക അടുപ്പമോ എന്ന തലത്തിൽ മാത്രമായി ചിത്രത്തെ ചുരുക്കരുത് എന്ന് പറയുകയാണ് ഗാർഗി ഇപ്പോൾ.
ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ നാരായണീന്റെ മൂന്നാണ്മക്കളിലെ ആതിര എന്ന കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഗാർഗി. "ഇതിലെ രണ്ട് കഥാപാത്രങ്ങളെയും തമ്മിൽ നോക്കുകയാണെങ്കിൽ, ആതിരയും നിഖിലും തീർത്തും അപരിചിതരാണ്. അവർ രണ്ടു പേരും വളർന്നത് വ്യത്യസ്ത രാജ്യങ്ങളിലും വ്യത്യസ്ത സംസ്കാരത്തിലുമാണ്. അവർ തമ്മിൽ ഒരു ബന്ധവുമില്ല.
അവരുടെ മാതാപിതാക്കൾ പോലും ചിലപ്പോൾ മറ്റേ ആളെ പറ്റി ഒരിക്കലും പറഞ്ഞിട്ടുണ്ടാവില്ല. അവസാനം അവർ പരസ്പരം ആശ്വാസവും പിന്തുണയും കണ്ടെത്തുന്നു. ഇതിന് മറ്റൊരു തലം കൂടിയുണ്ട്. കേരളത്തിൽ മുറപ്പെണ്ണും മുറചെറുക്കൻ സമ്പ്രദായം ഒക്കെ ഉണ്ടായിരുന്നല്ലോ, ഇപ്പോഴും ഉണ്ട്. അതിൽ തന്നെ അമ്മയുടെ ആങ്ങളയുടെ മകനും ആയി ആണെങ്കിൽ ആ ബന്ധം ഓക്കെ ആണ്, സഹോദരിയുടെയും സഹോദരന്റെയും മക്കൾ ആണെങ്കിൽ എല്ലാവരും അംഗീകരിക്കും.
സഹോദരന്മാരുടെ മക്കൾ ആണെങ്കിൽ പറ്റില്ല, രണ്ടു ബന്ധത്തിലും ഒരേ തരത്തിലുള്ള രക്തബന്ധം ആണ്. നമ്മുടെ നാട്ടിൽ പുരുഷന്മാരാണ് രക്തബന്ധം തുടരുന്നത് എന്നൊരു വിശ്വാസം ഉണ്ട്. ഇപ്പോൾ ഓൺലൈനിൽ വരുന്ന ചർച്ചകളെ ഞാൻ വിലമതിക്കുന്നു. എന്നിരുന്നാലും അതിനെ ലൈംഗികതയോ അല്ലെങ്കിൽ ശാരീരികമായുള്ള അടുപ്പം മാത്രമായി ചുരുക്കരുത്. അതിലൊരുപാട് ലെയേഴ്സും കാഴ്ചപ്പാടുകളുമുണ്ട്".- ഗാർഗി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates