ഓരോ ആഴ്ചയും ഒടിടി റിലീസുകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നവർ ഏറെയാണ്. മലയാളചിത്രങ്ങളായ ഓഫീസർ ഓൺ ഡ്യൂട്ടി, ഒരുമ്പെട്ടവൻ എന്നിവ ഈ ആഴ്ച ആദ്യം തന്നെ ഒടിടിയിലെത്തി. ഇപ്പോഴിതാ അക്ഷയ് കുമാറിന്റെ സ്കൈ ഫോഴ്സും ഒടിടിയിൽ എത്തിയിരിക്കുകയാണ്. ഈ ആഴ്ച ഈ ചിത്രങ്ങൾ കണ്ടാലോ.
അക്ഷയ് കുമാര്‍ നായകനായി ഈ വര്‍ഷം തിയറ്ററില്‍ എത്തിയ ചിത്രമാണ് സ്കൈ ഫോഴ്സ്. ചിത്രം ഇപ്പോള്‍ ഒടിടി റിലീസിനെത്തിയിരിക്കുകയാണ്. മാര്‍ച്ച് 21ന് ആമസോണ്‍ പ്രൈം വിഡിയോയില്‍ ചിത്രം സ്ട്രീമിങ്ങ് ആരംഭിക്കും. ദിനേശ് വിജൻ, അമർ കൗശിക്, ജ്യോതി ദേശ്‍പാണ്ഡെ എന്നിവർ ചേർന്നാണ് സ്‍കൈ ഫോഴ്‍സ് നിര്‍മിച്ചിരിക്കുന്നത്. സന്ദീപ് കെവ്‌ലാനിയും അഭിഷേക് കപൂറും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സാറ അലി ഖാനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി.
ധനുഷ് സംവിധാനം ചെയ്ത നിലാവുക്ക് എൻ മേൽ എന്നഡി കോപം എന്ന ചിത്രവും ഇന്ന് മുതൽ സ്ട്രീമിങ് തുടങ്ങി. ആമസോൺ പ്രൈം വിഡിയോയിൽ പ്രേക്ഷകർക്ക് ചിത്രം ആസ്വദിക്കാം. പ്രിയ വാര്യർ, ശരത്കുമാർ, വെങ്കിടേഷ് മേനോൻ, റാബിയ ഖാത്തൂൻ, രമ്യ രംഗനാഥൻ, അനിഖ സുരേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.
സജിൻ ഗോപുവും അനശ്വര രാജനും അഭിനയിച്ച പൈങ്കിളി ഒടിടിയിൽ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. മനോരമ മാക്സിൽ പൈങ്കിളി ഉടൻ സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. കൃത്യമായ റിലീസ് തീയതി നിർമാതാക്കൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും മാർച്ച് അവസാനത്തോടെ പൈങ്കിളി ഒടിടിയിലെത്തും.
വിക്കി കൗശൽ നായകനായെത്തിയ ഛാവയും ഒടിടിയിലേക്ക്. ഏപ്രിൽ 11 ന് നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകർക്ക് ചിത്രം കാണാം. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായെത്തിയത്. ഫെബ്രുവരി 14 ന് തിയറ്ററുകളിലെത്തിയ ചിത്രം വൻ വിജയമായി മാറിയിരുന്നു.
പ്രദീപ് രംഗനാഥനെ നായകനാക്കി അശ്വത് മാരിമുത്തു രചനയും സംവിധാനം നിർവഹിച്ച സൂപ്പർ ഹിറ്റ് ചിത്രം ഡ്രാഗൺ ഒടിടിയിലെത്തി. നെറ്റ്ഫ്ലിക്സിലൂടെ ഇന്ന് മുതൽ ചിത്രം കാണാനാകും. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നിങ്ങനെ അഞ്ചു ഭാഷകളിൽ ചിത്രം കാണാം. ബോക്സ് ഓഫിസിൽ സർപ്രൈസ് വിജയമായി മാറിയ ചിത്രമാണ് ഡ്രാഗൺ. 127 കോടിയിലധികമാണ് ചിത്രം തിയറ്ററിൽ നിന്നു മാത്രം കളക്ട് ചെയ്തത്.
കുഞ്ചാക്കോ ബോബന്‍, പ്രിയാമണി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി മാര്‍ച്ച് 20 മുതല്‍ ചിത്രം നെറ്റ്ഫ്ലിക്‌സില്‍ സ്ട്രീമിങ് തുടങ്ങി. ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ലഭ്യമാകും. ജീത്തു അഷ്റഫാണ് ചിത്രത്തിന്റെ സംവിധായകന്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക