Asif Ali: 'സിനിമയെ സിനിമയായി തന്നെ കാണണം, നേരിട്ട് അഭിപ്രായം പറയാന്‍ ധൈര്യമില്ലാത്തവര്‍ ഒളിച്ചിരുന്ന് പറയും'

എംപുരാന്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
asif ali
ആസിഫ് അലി ഫെയ്‌സ്ബുക്ക്‌
Updated on

സിനിമയെ സിനിമയായി തന്നെ കാണണമെന്ന് നടന്‍ ആസിഫ് അലി. സിനിമ വിനോദത്തിന് വേണ്ടിയുള്ളതാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ലെന്നും സാങ്കല്‍പ്പികമാണെന്നും എഴുതിക്കാണിക്കാറുണ്ട്. അത് അങ്ങനെ തന്നെ കാണണം എന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എംപുരാന്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടര മൂന്ന് മണിക്കൂര്‍ വിനോദത്തിനായി മാത്രം സിനിമയെ കാണുക. സിനിമയുടെ സ്വാധീനം എത്രത്തോളം വേണമെന്ന് തീരുമാനിക്കാന്‍ പറ്റുന്നത് നമുക്കാണ്. ആ തീരുമാനം നമ്മുടെ കൈയിലായിരിക്കണം. സിനിമയായായും നമ്മുടെ ചുറ്റുപാടുകളായാലും നമ്മളെ സ്വാധീനിക്കാന്‍ പറ്റുന്നത് എന്താണെന്ന് നമുക്ക് തെരഞ്ഞെടുക്കാം.

വീട്ടില്‍ ഇരുന്ന് അല്ലെങ്കില്‍ കൂട്ടുകാര്‍ക്ക് ഒപ്പമിരുന്ന് സോഷ്യല്‍മിഡിയയില്‍ എഴുതുമ്പോള്‍ വരുംവരായ്കളെക്കുറിച്ച് ചിന്തിക്കുന്നില്ല. നേരിട്ട് അഭിപ്രായം പറയാന്‍ ധൈര്യമില്ലാത്തവര്‍ ഒളിച്ചിരുന്ന് പറയും. ഒളിച്ചിരുന്ന് കല്ലെറിയുന്നത് പോലെ. അതിന്റെ ഒരു വകഭേദമാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്നത്. സോഷ്യല്‍മീഡിയ ആക്രമണം എന്നത് ഒരു തവണ അനുഭവിച്ചാലേ അറിയുകയുള്ളൂവെന്നും ആസിഫ് അലി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com