
നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, സോണി ലിവ് തുടങ്ങി നിരവധി ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ വ്യത്യസ്തമാർന്ന സിനിമകളുടെയും വെബ് സീരീസുകളുടെയും അതിമനോഹരമായ നിരയാണ് വരും ദിവസങ്ങളിൽ നിങ്ങളെ കാത്തിരിക്കുന്നത്.
സിദ്ധാർത്ഥ് ഭരതൻ, ഉണ്ണി ലാലു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'പറന്ന് പറന്ന് പറന്ന് ചെല്ലാൻ' ഒടിടിയിലേക്ക്. പാലക്കാട് ഒരു ഗ്രാമത്തിൽ ഒരു ദിവസം നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. മെയ് 16ന് ചിത്രം മനോരമ മാക്സിൽ സ്ട്രീമിങ് ആരംഭിക്കും.
അജിത്തിനെ നായകനായി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. വ്യത്യസ്ത ഗെറ്റപ്പുകളിലായിരുന്നു ചിത്രത്തിൽ അജിത് എത്തിയത്. മെയ് 8 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിങ് തുടങ്ങുക. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം പ്രേക്ഷകർക്ക് കാണാനാകും.
വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള രണ്ട് വ്യക്തികൾ ഒരുമിക്കുമ്പോൾ എന്ത് സംഭവിക്കും? ഭൂമി പഡ്‌നേക്കറും ഇഷാൻ ഖട്ടറും ഒന്നിച്ചെത്തുന്ന ദ് റോയൽസ് എന്ന പരമ്പര എത്തുന്നത് അത്തരം രണ്ട് വ്യക്തികളുടെ കഥയുമായാണ്. ഒരു രാജകുടുംബത്തിലുള്ളയാളും ഒരു സാധാരണ വ്യക്തിയും തമ്മിലുള്ള പ്രണയകഥ അവതരിപ്പിക്കുന്ന എട്ട് എപ്പിസോഡുകളുള്ള ഈ പരമ്പര മെയ് 9 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങും.
ചന്ദന്‍ അറോറ സംവിധാനം ചെയ്ത് അജയ് റായ് നിര്‍മിച്ച സോണി ലിവിന്റെ ഏറ്റവും പുതിയ ത്രില്ലര്‍ സീരിസാണ് കന്‍ഖജുര. ഗോവയുടെ നിശബ്ദതയില്‍ ഒളിഞ്ഞുകിടക്കുന്ന അതിഗൂഢമായ ഒരു കഥയാണ് സീരിസിന്റെ പ്രമേയം. നിരവധി പ്രശംസ ലഭിച്ച 'മാഗ്‌പെ' എന്ന ഇസ്രയേലി സീരിസിനെ ആസ്പദമാക്കിയാണ് കന്‍ഖജുര നിര്‍മിച്ചിരിക്കുന്നത്. മോഹിത് റെയ്ന, റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. മെയ് 30 മുതല്‍ സോണി ലിവില്‍ സീരിസ് സ്ട്രീം ചെയ്യും.
വില്ലേജ് ടാക്കീസിന്റെ ബാനറിൽ ശങ്കർ എം കെ നിർമിച്ച് അഭിലാഷ് എസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് കർത്താവ് ക്രിയ കർമ്മം. എബിസി ടാക്കീസ് എന്ന ഒടിടി പ്ലാറ്റ് ഫോമിൽ ചിത്രം റിലീസ് ചെയ്തു. ഈ സിനിമയിലെ അഭിനയത്തിന് പി ആർ ഹരിലാലിന് 2025 ഫിലിം ക്രിട്ടിക്സ് സ്പെഷ്യൽ ജൂറി പുരസ്ക്കാരം ലഭിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates