റിയൽ ഹീറോസ്! ഇന്ത്യൻ കരുത്ത്, വ്യോമസേനയെ കുറിച്ചുള്ള ഈ ചിത്രങ്ങൾ കണ്ടിട്ടുണ്ടോ?

യുദ്ധങ്ങൾ മാത്രമല്ല വ്യോമസേനാ ഉദ്യോഗസ്ഥരുടെ ജീവിതം, രാജ്യത്തിനായി അവർ ചെയ്ത ത്യാഗങ്ങൾ തുടങ്ങി പലതും ഈ ചിത്രങ്ങളിലൂടെ നമുക്ക് കാണാൻ കഴിയും.
Fighter
ഫൈറ്റർഇൻസ്റ്റ​ഗ്രാം

അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ കഴിഞ്ഞാൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യോമസേനയാണ് ഇന്ത്യയുടേത്. വനിതാ പോരാളികളായ പൈലറ്റുമാർ, വനിതാ നാവി​ഗേറ്റർമാർ, വനിതാ ഉദ്യോ​ഗസ്ഥർ എന്നിങ്ങനെ സ്ത്രീ പങ്കാളിത്തം കൊണ്ടും ശക്തമാണ് ഇന്ത്യയുടെ വ്യോമസേന. ഇന്ത്യൻ എയർ ഫോഴ്സിന്റെ മഹത്വം കാണിച്ചു തരുന്ന നിരവധി സിനിമകൾ ബോളിവുഡിൽ നിന്നും പിറവി കൊണ്ടിട്ടുണ്ട്.

യുദ്ധങ്ങൾ മാത്രമല്ല വ്യോമസേനാ ഉദ്യോഗസ്ഥരുടെ ജീവിതം, രാജ്യത്തിനായി അവർ ചെയ്ത ത്യാഗങ്ങൾ തുടങ്ങി പലതും ഈ ചിത്രങ്ങളിലൂടെ നമുക്ക് കാണാൻ കഴിയും. ഇന്ത്യൻ എയർ ഫോഴ്സിനേക്കുറിച്ച് ഏറ്റവുമൊടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം അക്ഷയ് കുമാർ നായകനായെത്തിയ സ്കൈ ഫോഴ്സ് ആണ്. ഇന്ത്യൻ വ്യോമസേനയെ കൂടുതൽ അറിയാൻ കഴിയുന്ന ചില സിനിമകളിലൂടെ.

1. ​ഗുഞ്ജൻ സക്സേന: ദ് കാർ​ഗിൽ ​ഗേൾ

Gunjan Saxena: The Kargil Girl
​ഗുഞ്ജൻ സക്സേന

ഇന്ത്യൻ വ്യോമസേനയുടെ ആദ്യ വനിതാ പൈലറ്റ് ​ഗുഞ്ജൻ സക്സേനയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഗുഞ്ജൻ സക്സേന: ദ് കാർ​ഗിൽ ​ഗേൾ. ജാൻവി കപൂർ ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിച്ചരിക്കുന്നത്. എന്നാൽ ചിത്രം ആളുകളിൽ തെറ്റിദ്ധാരണ പരുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി വ്യോമസേന തന്നെ ​ഗുഞ്ജൻ സക്സേനയ്ക്കെതിരെ രം​ഗത്തെത്തി.

2. രം​ഗ് ​ദേ ബസന്തി

Rang De Basanti
രം​ഗ് ദേ ബസന്തി

2006 ൽ പുറത്തിറങ്ങി രാകേഷ് ഓംപ്രകാശ് മെഹ്റ സംവിധാനം ചെയ്ത ചിത്രമാണ് രം​ഗ് ദേ ബസന്തി. ആമിർ ഖാന്റെ ഹിറ്റ് ചിത്രങ്ങളിലൊന്ന് കൂടിയാണിത്. ആമിറിനൊപ്പം സിദ്ധാർഥ്, മാധവൻ, അതുൽ കുൽക്കർണി, സോഹ അലി ഖാൻ, വഹീദ റഹ്മാൻ തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളായെത്തി. രംഗ് ദേ ബസന്തിയിൽ ഇന്ത്യൻ വ്യോമസേന പൈലറ്റ് അജയ് റാത്തോഡ് എന്ന കഥാപാത്രത്തെയാണ് മാധവൻ അവതരിപ്പിച്ചത്. വിമാനാപകടത്തിൽ മരിക്കുന്ന കഥാപാത്രമായതിനാൽ അതൊരു അതിഥി വേഷമായിരുന്നെങ്കിലും, കഥയിൽ അജയ് റാത്തോഡ് നിർണായകമാണ്.

3. വീർ സാറ

Preity Zinta
വീർ സാറഇൻസ്റ്റ​ഗ്രാം

ഷാരൂഖ് ഖാനും പ്രീതി സിന്റയും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് വീർ സാറ. യഷ് ചോപ്രയാണ് ചിത്രം സംവിധാനം ചെയ്തത്. പാകിസ്ഥാൻ പെൺകുട്ടിയെ പ്രണയിക്കുന്ന ഇന്ത്യൻ സൈനികന്റെ കഥയാണ് ചിത്രം പറഞ്ഞത്. കഴിഞ്ഞ വർഷം റീ റിലീസായി ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. റീ റിലീസിലും വൻ സ്വീകാര്യതയാണ് വീർ സാറയ്ക്ക് ലഭിച്ചത്.

4. തേജസ്

Tejas
തേജസ്

കങ്കണ റണാവത്ത് പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് തേജസ്. എയര്‍ഫോഴ്സ് പൈലറ്റിന്റെ ജീവിത കഥ പറയുന്ന ചിത്രം സർവേഷ് മേവാരയാണ് സംവിധാനം ചെയ്തത്. വൻ മുതൽ മുടക്കിൽ ഒരുക്കിയ ചിത്രം തിയറ്ററുകളിൽ പരാജയപ്പെടുകയും ചെയ്തു.

5. ഫൈറ്റർ

Fighter
ഫൈറ്റർ

ഹൃത്വിക് റോഷൻ, ദീപിക പദുക്കോൺ, അനിൽ കപൂർ എന്നിവർ പ്രധാന വേഷത്തിലെത്തിയ ഏരിയൽ ആക്ഷൻ ത്രില്ലറാണ് ഫൈറ്റർ. ഇന്ത്യയിലെ ഏറ്റവും മികച്ച യുദ്ധവിമാന പൈലറ്റുമാർക്കുള്ള ആദരസൂചകമായാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. സിദ്ധാർഥ് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പുൽവാമ ആക്രമണം, ബാലാകോട്ട് വ്യോമാക്രമണം, ഇന്ത്യ-പാകിസ്ഥാൻ അതിർത്തി പോരാട്ടം എന്നിവയുൾപ്പെടെ 2019 ൽ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ നടക്കുന്ന സൈനിക സംഭവങ്ങളുടെ ഒരു സാങ്കൽപ്പിക പുനരാവിഷ്‌കാരമാണ് ഈ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com