
കാന്‍ ചലച്ചിത്രമേളയില്‍ ബോളിവുഡ് താരം ആലിയ ഭട്ട് പങ്കെടുത്തേക്കില്ല. ഇന്ത്യ- പാക് സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇത്തരമൊരു സാഹചര്യത്തിൽ കാനില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്നാണ് നടി കരുതുന്നതെന്ന് ആലിയ ഭട്ടിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാനില്‍ താരത്തിന്റെ ആദ്യ അവസരമായിരുന്നു ഇത്.
അതേസമയം, പങ്കെടുക്കേണ്ടെന്ന തീരുമാനം അന്തിമമല്ലെന്നും അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ശാന്തമായാല്‍ മറ്റൊരു തീയതിയില്‍ പങ്കെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും അവർ വ്യക്തമാക്കി. ലോറിയല്‍ പാരീസിന്റെ ഗ്ലോബല്‍ ബ്ലാന്‍ഡ് അംബാസിഡര്‍ എന്ന നിലയിലാണ് ഫ്രെഞ്ച് റിവിയേറയില്‍ ആലിയ പങ്കെടുക്കേണ്ടിയിരുന്നത്. മേയ് 13-ന് ആരംഭിക്കുന്ന കാന്‍ ചലച്ചിത്രമേള മേയ് 24-ന് അവസാനിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ