negative review Listin Stephen directly calls vlogger

'പ്രേക്ഷകരെല്ലാം ചിരിച്ചല്ലോ?'; നെഗറ്റിവ് റിവ്യു ചെയ്ത വ്‌ലോഗറെ നേരിട്ടു വിളിച്ച് ലിസ്റ്റിന്‍ സ്റ്റീഫന്‍

സിനിമയെ മനഃപൂര്‍വം നശിപ്പിക്കാന്‍ വേണ്ടി ചിലര്‍ നെഗറ്റീവ് റിവ്യൂ പറഞ്ഞെങ്കിലും അവയെയൊക്കെ തള്ളിക്കൊണ്ടാണ് സിനിമ വിജയിച്ചതെന്നും ലിസ്റ്റിന്‍ പറഞ്ഞു
Published on

കൊച്ചി: 'പ്രിന്‍സ് ആന്‍ഡ് ഫാമിലി' സിനിമയുടെ നെഗറ്റിവ് റിവ്യു ചെയ്ത വ്‌ലോഗറെ നേരിട്ടു വിളിച്ചെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ചിത്രത്തിന്റെ വിജയാഘോഷത്തില്‍ സംസാരിക്കവേയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. ചിത്രം കണ്ട് തിയറ്ററിലുണ്ടായിരുന്ന പ്രേക്ഷകരെല്ലാം ചിരിച്ചല്ലോയെന്ന് ചോദിച്ചപ്പോള്‍ ചിരി വരാത്തതുകൊണ്ടാണ് അങ്ങനെയൊരു റിവ്യു ചെയ്തതെന്നും വ്‌ലോഗര്‍ പറഞ്ഞതായി ലിസ്റ്റിന്‍ വെളിപ്പെടുത്തി. സിനിമയെ മനഃപൂര്‍വം നശിപ്പിക്കാന്‍ വേണ്ടി ചിലര്‍ നെഗറ്റീവ് റിവ്യൂ പറഞ്ഞെങ്കിലും അവയെയൊക്കെ തള്ളിക്കൊണ്ടാണ് സിനിമ വിജയിച്ചതെന്നും ലിസ്റ്റിന്‍ പറഞ്ഞു.

'എന്റെ പൊന്ന് ഭായി.... തിയറ്ററിലുണ്ടായിരുന്ന മറ്റെല്ലാവരും സിനിമ കണ്ടിട്ട് ചിരിക്കുന്നുണ്ടായിരുന്നു. എനിക്ക് മാത്രം ചിരി വരുന്നില്ല.' ഇങ്ങനെയായിരുന്നു അയാളുടെ മറുപടി. ഇദ്ദേഹം തന്നെ ഒരഭിമുഖത്തില്‍ പറയുന്നത് ഞാന്‍ കേട്ടിട്ടിട്ടുണ്ട്, 'ഞാന്‍ എന്റെ സ്വന്തം നാട്ടില്‍ പാതിരാത്രി മാത്രമേ ചെല്ലാറുള്ളൂ, നാട്ടുകാരുമായി എനിക്ക് ബന്ധമൊന്നുമില്ലെന്ന്.'

അങ്ങനെ സമൂഹത്തില്‍ വേറിട്ട ജീവിതം നയിക്കുന്ന ഒരാള്‍ക്ക് ഈ സിനിമ കണക്ട് ആകില്ലായിരിക്കും. നെഗറ്റിവ് റിവ്യു പറഞ്ഞതിന് ആളുകള്‍ ഇപ്പോള്‍ തിരിച്ചു ചീത്ത വിളിക്കുന്നുണ്ടെന്നും ചിത്രം വിജയിച്ചെന്നും അയാള്‍ തന്നെ പറഞ്ഞു.

'ഇത് കുടുംബ സിനിമയാണ്. ചെറിയ കഷ്ടപ്പാടും ബുദ്ധിമുട്ടും നിറഞ്ഞ കുടുംബങ്ങള്‍ക്ക് ഇത് കണക്ട് ആകും. എല്ലാത്തരം സിനിമകളും എല്ലാവര്‍ക്കും കണക്ട് ആകണമെന്നില്ല. ഇതുള്ളവരെ സംബന്ധിച്ച് ഇത് കണക്ട് ആകും. ഹിറ്റും ഫ്‌ലോപ്പും സിനിമയുടെ ഭാഗമാണ്. പക്ഷേ ഈ സിനിമ ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. തിയറ്ററുകളെല്ലാം ഹൗസ്ഫുള്‍ ആണ്. ചിത്രം കാണുന്നുള്ളവരെല്ലാം മനസ്സു നിറഞ്ഞ് ചിരിക്കുന്നതാണ് കാണാനാകുന്നത്. മുഴുവന്‍ ആളുകളെയും തൃപ്തിപ്പെടുത്തി സിനിമയെടുക്കാന്‍ പറ്റില്ല. എന്റെ കാര്യത്തില്‍ തന്നെ എനിക്കു ചുറ്റുമുള്ള എല്ലാ വ്യക്തികളെയും സന്തോഷിപ്പിക്കാന്‍ പറ്റില്ല. എത്ര നല്ല കാര്യങ്ങള്‍ ചെയ്താലും കുറച്ചുപേര്‍ക്ക് പരാതികളുണ്ടാകും. സമൂഹത്തില്‍ അങ്ങനെയെ പോകാന്‍ പറ്റൂ. ലിസ്റ്റിന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com