എന്തൊരു എനർജി ലെവൽ! നൃത്തച്ചുവടുകളാൽ അമ്പരപ്പിക്കുന്ന മാധുരി ദീക്ഷിത്; കാണാം അഞ്ച് ഐക്കണിക് പെർഫോമൻസുകൾ

അത് അവരെ നൃത്തസംവിധായകരുടെ പ്രിയങ്കരിയാക്കി മാറ്റി.
Madhuri Dixit
മാധുരി ദീക്ഷിത് Madhuri Dixitഇൻസ്റ്റ​ഗ്രാം

ഡാൻസിന്റെ കാര്യത്തിൽ മാധുരി ദീക്ഷിതിനെ വെല്ലാൻ ബോളിവുഡിൽ വേറെ താര റാണിമാരില്ല. കഥക് നൃത്തത്തിലാണ് മാധുരി എല്ലായ്പ്പോഴും പ്രേക്ഷകരെ അമ്പരപ്പിക്കാറ്. കുട്ടിക്കാലം മുതലേ കഥകിൽ പരിശീലനം നേടിയിട്ടുണ്ട് മാധുരി. ന‍ൃത്തം തനിക്കൊരു ആത്മീയ അനുഭവമാണെന്ന് മാധുരി തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. നടിയുടെ ഓരോ നൃത്തവും പ്രേക്ഷകരോട് ഒരു കഥ പറഞ്ഞു.

അത് അവരെ നൃത്തസംവിധായകരുടെ പ്രിയങ്കരിയാക്കി മാറ്റി. പുതുതലമുറയിൽപ്പെട്ടവർ പോലും മാധുരിയുടെ നൃത്തച്ചുവടുകളുടെ വലിയ ആരാധകരാണ്. 58-ാം വയസിലും മാധുരി ദീക്ഷിത് തന്റെ ചടുലമായ നൃത്തച്ചുവടുകളിലൂടെയും അസാധാരണമായ മെയ്വഴക്കത്തിലൂടെയും പ്രേക്ഷകരെ അമ്പരിപ്പിച്ചു കൊണ്ടേയിരിക്കുന്നു. മാധുരി ​ദീക്ഷിതിന്റെ പ്രേക്ഷകർ നെഞ്ചിലേറ്റിയ അഞ്ച് ഡാൻസ് പെർഫോമൻസിലൂടെ.

1. ദീദി തേരാ ദേവർ ദീവാന...

Hum Aapke Hain Koun
ഹം ആപ്കെ ഹെ കോൻവിഡിയോ സ്ക്രീൻഷോട്ട്

1994 ൽ സൂരജ് ബർജാത്യ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് ഹം ആപ്കെ ഹെ കോൻ. മാധുരി ദീക്ഷിതും സൽമാൻ ഖാനും ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. മികച്ച വിജയം നേടിയ ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിലെ ദീദി തേരാ ദേവർ ദീവാന... എന്ന ഗാനം എക്കാലത്തെയും ഏറ്റവും ജനപ്രിയമായ സിനിമാ ഗാനങ്ങളിൽ ഒന്നായി മാറി. ഒരു വർഷത്തിലേറെ ഹിറ്റ് ചാർട്ടുകളിൽ ഈ പാട്ട് മാത്രമായിരുന്നുണ്ടായിരുന്നത്. എന്റെ കരിയറിലെ തന്നെ ഏറ്റവും പോപ്പുലറായ ഒരു ഡാൻസ് നമ്പർ ആയിരുന്നു ഇതെന്ന് മാധുരി തന്നെ പറഞ്ഞിട്ടുണ്ട്. ലത മങ്കേഷ്കറും എസ് പി ബാലസുബ്രഹ്മണ്യവും ചേർന്നാണ് ​ഈ ​ഗാനം ആലപിച്ചിരിക്കുന്നത്.

2. ബഡാ ദുഖ് ദിന...

Ram Lakhan
ബഡാ ദുഖ് ദിന...വിഡിയോ സ്ക്രീൻഷോട്ട്

രാം ലഖൻ എന്ന ചിത്രത്തിലെ ​ഗാനമാണിത്. സുഭാഷ് ​ഗയ് സംവിധാനം ചെയ്ത ചിത്രം 1989 ലാണ് റിലീസ് ചെയ്തത്. ബഡാ ദുഖ് ദിന... എന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ലത മങ്കേഷ്കർ ആണ്. ഡിംപിൾ കപാഡിയ, അനിൽ കപൂർ, ജാക്കി ഷ്റോഫ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. മാധുരിയുടെ ചിത്രത്തിലെ നൃത്തച്ചുവടുകൾ ഏവരെയും അമ്പരപ്പിച്ചിരുന്നു.

3. ഏക് ദോ തീൻ...

Tezaab
തേസാബ്വിഡിയോ സ്ക്രീൻഷോട്ട്

തേസാബ് എന്ന ചിത്രത്തിൽ ഏറെ ജനപ്രിയമായി മാറിയ ​ഗാനമാണിത്. ഇന്നും ഈ പാട്ടിന് ആരാധകരേറെയാണ്. അൽക യാഗ്നിക് ആണ് ​ഗാനം ആലപിച്ചിരിക്കുന്നത്. സരോ​ജ് ഖാന്റെ കൊറിയോ​ഗ്രഫിയും മാധുരിയുടെ നൃത്തവുമാണ് പാട്ടിനെ ജനപ്രിയമാക്കിയത്. മാധുരി ദീക്ഷിതിനൊപ്പം അനിൽ കപൂറും ചങ്കി പാണ്ഡെയും പ്രധാന വേഷത്തിലെത്തിയിരുന്നു.

4. ദോല രേ ദോല...

Devdas
ദേവദാസ്വിഡിയോ സ്ക്രീൻഷോട്ട്

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത് 2002 ൽ പുറത്തിറങ്ങിയ ചിത്രമാണ് ദേവദാസ്. ഷാരുഖ് ഖാൻ, ഐശ്വര്യ റായ്, മാധുരി ദീക്ഷിത് എന്നിവരുടെ അസാധ്യ പ്രകടനം തന്നെയായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഐശ്വര്യ റായിയും മാധുരിയും ഒന്നിച്ചെത്തി കൈയടി നേടിയ നൃത്ത രം​ഗമായിരുന്നു ദോല രേ ദോല. കവിത കൃഷ്ണമൂർത്തി, കൃഷ്ണകുമാർ കുന്നത്ത്, ശ്രേയാ ഘോഷാൽ എന്നിവർ ചേർന്നായിരുന്നു ​ഗാനം ആലപിച്ചത്.

5. ഘർ മോർ പർദേശിയ.... കലങ്ക്

Kalank
കലങ്ക്വിഡിയോ സ്ക്രീൻഷോട്ട്

കലങ്ക് എന്ന ചിത്രത്തിലെ ഘർ മോർ പർദേശിയ എന്ന പാട്ടിലെ മാധുരിയുടെ നൃത്തവും ഏറെ ശ്രദ്ധ നേടി. ശ്രേയ ഘോഷാലും വൈശാലി മഹ്ഡെയും ചേർന്നായിരുന്നു ​ഗാനം ആലപിച്ചത്. ദേവദാസ് എന്ന ചിത്രത്തിന് ശേഷം കൊറിയോ​ഗ്രഫറായ സരോജ് ഖാനും മാധുരിയും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. 18 വർഷങ്ങൾക്ക് ശേഷമായിരുന്നു ഇരുവരും വീണ്ടും ഒന്നിച്ചെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com