
സംവിധാനം ചെയ്യുന്ന ചിത്രങ്ങളും അഭിനയിക്കുന്ന ചിത്രങ്ങളുമൊക്കെയായി നടൻ ധനുഷിപ്പോൾ വലിയ തിരക്കുകളിലാണ്. ഇപ്പോഴിതാ ധനുഷിന്റെ പുതിയ സിനിമയേക്കുറിച്ചുള്ള വിവരങ്ങളാണ് ആരാധകരെ ത്രില്ലടിപ്പിക്കുന്നത്. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ ജീവിതം സിനിമയാവുകയാണ്. ധനുഷാണ് എപിജെ അബ്ദുൽ കലാമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
ആദിപുരുഷ്, തന്‍ഹാജി, ലോക്മാന്യ: ഏക് യുഗപുരുഷ് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ഓം റൗട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'കലാം: ദ് മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ' എന്നാണ് ചിത്രത്തിന്റെ പേര്. ബുധനാഴ്ച കാൻ ഫിലിം ഫെസ്റ്റിവലിൽ വച്ചായിരുന്നു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം.
'ഇത്രയും പ്രചോദനാത്മകവും മഹാമനസ്കനുമായ ഒരു നേതാവിന്റെ - നമ്മുടെ സ്വന്തം ഡോ എപിജെ അബ്ദുൽ കലാം സാറിന്റെ ജീവിതം അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ഞാൻ വളരെ അനുഗ്രഹീതനാണെന്നാണ്' ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കുവച്ച് ധനുഷ് കുറിച്ചത്. സായ്വെന്‍ ക്യൂദ്രാസ് ആണ് തിരക്കഥ രചിക്കുന്നത്.
‘രാമേശ്വരത്ത് നിന്ന് രാഷ്ട്രപതി ഭവനിലേക്ക്. ഒരു ഇതിഹാസത്തിന്റെ യാത്ര ആരംഭിക്കുന്നു’, എന്ന ക്യാപ്ഷനോടെയാണ് നിർമാതാക്കൾ പോസ്റ്റർ പങ്കുവെച്ചത്. തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുക.
അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സ്, എകെ എന്റര്‍ടെയ്‌ന്മെന്റ്‌സ്, ടി സീരിസിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍, അനില്‍ ശുങ്കര, ഭൂഷണ്‍ കുമാര്‍, കൃഷ്ണന്‍ കുമാര്‍ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഇഡ്ലി കടൈ ആണ് ധനുഷിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഒക്ടോബർ ഒന്നിന് ചിത്രം തിയറ്ററുകളിലെത്തും. നിത്യ മേനോൻ ആണ് ചിത്രത്തിൽ ധനുഷിന്റെ നായികയായെത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ