
കമൽ ഹാസൻ നായകനായെത്തുന്ന തഗ് ലൈഫ് റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ അണിയറപ്രവർത്തകർ. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഷുഗർ ബേബി എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയും നിർമാതാക്കൾ പുറത്തുവിട്ടിരുന്നു. തൃഷയാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. വിഡിയോ പുറത്തുവന്നതിന് പിന്നാലെ തൃഷയ്ക്കെതിരെ വൻ വിമർശനങ്ങൾ ഉയർന്നത്. 40 വയസുള്ള നടി എന്തിനാണ് ഇത്തരം ഗാനരംഗത്തിൽ അഭിനയിക്കുന്നത് എന്നാണ് തൃഷയ്ക്ക് നേരെ ഉയരുന്ന ചോദ്യങ്ങൾ.
നടി ഓവർ ആക്ടിങ് ആണെന്ന് പറയുന്നവരും കുറവല്ല. എആർ റഹ്മാനാണ് സംഗീതമൊരുക്കിയിരിക്കുന്നത്. പാട്ടിനെ പ്രശംസിച്ച് രംഗത്തെത്തുന്നവരും കുറവല്ല. അലക്സാൻഡ്ര ജോയ്, ശുഭ, ശരത് സന്തോഷ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അതേസമയം അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്‌ലറിനും വൻ തോതിൽ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു.
തൃഷ, അഭിരാമി എന്നിവർക്കൊപ്പമുള്ള കമൽ ഹാസന്റെ ഇന്റിമസി രംങ്ങളായിരുന്നു വിമർശനങ്ങൾക്ക് വഴിവച്ചത്. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് തൃഷ. ”ഇത്തരം വിമര്‍ശനങ്ങളും ആക്രമണങ്ങളും ഞാൻ നേരിടാന്‍ തയ്യാറാണ്. എന്നാല്‍ കമല്‍ ഹാസനുമായുള്ള സ്‌ക്രീനിലെ ജോഡിയായുള്ള അഭിനയം മാന്ത്രികമായ ഒരു കാര്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
സിനിമ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇതില്‍ ഇത്തരം രംഗങ്ങള്‍ ഉണ്ടെന്ന് എനിക്ക് അറിയാമായിരുന്നു, ഞാന്‍ ആ സമയത്ത് ഈ സിനിമയില്‍ സൈന്‍ ചെയ്തിട്ട് പോലും ഇല്ല. വൗ, ഇത് മാജിക് ആണെന്നാണ് ഇത് കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചത്. ആ സമയത്ത് ഞാന്‍ സിനിമയുടെ ഭാഗമായിരുന്നില്ല. കമല്‍ ഹാസനും മണിരത്‌നവും ഒന്നിച്ച് എത്തുമ്പോള്‍ അഭിനേതാക്കളായ ഞങ്ങള്‍ ജോലി മറന്ന് അവരെ നോക്കി നില്‍ക്കും”.- തൃഷ പറഞ്ഞു.
അടുത്തിടെ മുംബൈയില്‍ നടന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു നടിയുടെ പ്രതികരണം. 35 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തഗ് ലൈഫ്. കമൽ ഹാസനും തൃഷയ്ക്കും പുറമേ ചിമ്പുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഐശ്വര്യ ലക്ഷ്മി, അശോക് സെൽവൻ, അഭിരാമി, ജോജു ജോർജ്, നാസർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജൂൺ അഞ്ചിനാണ് തഗ് ലൈഫ് തിയറ്ററുകളിലെത്തുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ