ആന്റി റോമിയോ സ്‌ക്വാഡ്; കൃഷ്ണന്‍ ഇതിഹാസ പൂവാലനെന്ന് പ്രശാന്ത് ഭൂഷണ്‍

ആന്റി റോമിയോ സ്‌ക്വഡിനെ ആന്റി കൃഷ്ണ സ്‌ക്വഡ് എന്ന് വിളിക്കുന്നതിനുള്ള ധൈര്യം ആദിത്യനാഥിനുണ്ടോയെന്നും പ്രശാന്ത് ഭൂഷണ്‍
ആന്റി റോമിയോ സ്‌ക്വാഡ്; കൃഷ്ണന്‍ ഇതിഹാസ പൂവാലനെന്ന് പ്രശാന്ത് ഭൂഷണ്‍
Updated on
1 min read

ന്യൂഡല്‍ഹി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആന്റി റോമിയോ സ്‌ക്വാഡിനെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകനും മുന്‍ എഎപി നേതാവുമായ പ്രശാന്ത് ഭൂഷണ്‍. ഹിന്ദുക്കള്‍ ആരാധിക്കുന്ന ഭഗവാന്‍ കൃഷ്ണനും പൂവാലനായിരുന്നുവെന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം. 

ഷേക്‌സ്പിയറിന്റെ റോമിയോ ഒരു സ്ത്രീയെ മാത്രമാണ് സ്‌നേഹിച്ചത്.എന്നാല്‍ കൃഷ്ണന്‍ ഐതിഹാസിക പൂവാലനായിരുന്നു. ആന്റി റോമിയോ സ്‌ക്വഡിനെ ആന്റി കൃഷ്ണ സ്‌ക്വഡ് എന്ന് വിളിക്കുന്നതിനുള്ള ധൈര്യം ആദിത്യനാഥിനുണ്ടോയെന്നും ട്വിറ്ററിലൂടെ പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു. 

ആന്റി റോമിയോ സ്‌ക്വഡിനെ വിമര്‍ശിച്ചുള്ള സ്വരാജ് ഇന്ത്യയുടെ വക്താവ് അനുപമിന്റെ ട്വിറ്റിന് മറുപടിയായായിരുന്നു പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം. എന്നാല്‍ പ്രശാന്ത് ഭൂഷണിന്റെ പരാമര്‍ശത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ ട്വീറ്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sleeper Bus Catches Fire On Yamuna Expressway
Veeramani case
supreme court
election commission
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com