അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്നവരെ തലവെട്ടിക്കളയും; ബിജെപി എംഎല്‍എയുടെ ഭീഷണി

imgt-raja-singh-lodh
imgt-raja-singh-lodh
Updated on: 
1 min read

ഹൈദരാബാദ്: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്നവരുടെ തലവെട്ടിക്കളയുമെന്ന് ബിജെപി എംഎല്‍എയുടെ ഭീഷണി. ഹൈദരാബാദില്‍ നിന്നുളള രാജാ സിംഗ് എന്ന എംഎല്‍എയാണ് പൊതു പരിപാടിയില്‍ വെച്ച് തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയത്.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനെ എതിര്‍ക്കുമെന്ന് ചിലയാളുകള്‍ പറയുന്നുണ്ട്. എതിര്‍ക്കുന്നതിനുള്ള പരിണിത ഫലം അനുഭവിക്കാന്‍ താല്‍പ്പര്യമുള്ളവരെ ഞാന്‍ സ്വാഗതം ചെയ്യുകയാണ്. ഇത്തരം രാജ്യദ്രോഹികളെ തലവെട്ടാനായി കുറെക്കാലമായി ഞങ്ങള്‍ കാത്തിരിക്കുന്നു. ഹൈദരാബാദില്‍ നടന്ന പൊതുപരിപാടിയിലാണ് ജനങ്ങളെ സംബോധന ചെയ്താണ് ഭീഷണി മുഴക്കിയത്.

തീവ്രസ്വഭാവുമുള്ള പരിപാടികളില്‍ പങ്കെടുത്തതിന് നിരവധി തവണ അറസ്റ്റ് ചെയ്യപ്പെട്ട രാജാ സിംഗ് ഹൈദരാബാദ് അസംബ്ലിയിലെ ഘോഷ്മാല്‍ മണ്ഡലത്തില്‍ നിന്നാണ് എംഎല്‍എ ആയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

omar abdullah marriage
INDIA Bloc Public Impeachment of CEC Gyanesh Kumar
power saw
Bhagwant Mann, Arvind Kejriwal
X

FOLLOW US

ON GOOGLE DISCOVER