മുത്ത്വലാഖ് നല്‍കിയ സ്ത്രീകളെ ഹിന്ദുക്കളാകാന്‍ ക്ഷണിച്ചുകൊണ്ട് ഹിന്ദു മഹാസഭ; നീതി നേടൂ എന്ന് ആഹ്വാനം

മുത്ത്വലാഖ് നല്‍കിയ സ്ത്രീകളെ ഹിന്ദുക്കളാകാന്‍ ക്ഷണിച്ചുകൊണ്ട് ഹിന്ദു മഹാസഭ; നീതി നേടൂ എന്ന് ആഹ്വാനം

ആഗ്ര:  അഖില ഭാരതീയ ഹിന്ദു മഹാസഭ ജെനറല്‍ സെക്രട്ടറി ഡോ. പൂജ ഷാകുന്‍ പാണ്ഡെയുടെ പ്രസ്താവന പുതിയ വിവാദത്തിന് വഴിവെക്കുന്നു. മുത്ത്വലാഖ് ചൊല്ലപ്പെട്ട എല്ലാ മുസ്ലീം സ്ത്രീകളെയും ഹിന്ദുമതത്തിലേക്ക് ക്ഷണിക്കുകയും ഇവര്‍ക്ക് ഇവിടെയാണ് നീതി ലഭിക്കുകയുമെന്നാണ് പാണ്ഡെയുടെ പ്രസ്താവന.

സര്‍ക്കാരും നിയമങ്ങളും നിങ്ങള്‍ക്ക് നീതി ലഭ്യമാക്കുന്നില്ലെങ്കില്‍, ഞങ്ങള്‍ അതു നല്‍കാന്‍ തയാറാണ്. മുത്ത്വലാഖിനെതിരേ നടക്കുന്ന മുസ്ലിം നാരി ഉത്തന്‍ യാഗ്യയില്‍ സംസാരിക്കുകയാരുന്നു പാണ്ഡ്യ. ഇത്തരം നീതികേട് കണ്ട് ജീവിക്കുന്ന മുസ്ലിം വനിതകളെ മകളായാണ് തങ്ങള്‍ പരിരക്ഷിക്കുകയെന്നും അവര്‍.

അതേസമയം, വിവാഹത്തിന്റെ പേരിലുള്ള മതപരിവര്‍ത്തനം ശരിയല്ലെന്നും ഇനി ഇതുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കില്‍ അവരെ കൗണ്‍സില്‍ ചെയ്യുകയും അവരെ ഉയര്‍ച്ചയിലേക്ക് നയിക്കുകയുമാണ് വേണ്ടതെന്ന് ആള്‍ ഇന്ത്യ മുസ്ലിം വുമണ്‍ പേഴ്‌സണ്‍ ലോ ബോര്‍ഡ് യുപി പ്രസിഡന്റ് ഡോ. ഷെറീന്‍ മസ്‌റൂര്‍ വ്യക്തമാക്കി.

മുസ്ലിം സ്ത്രീകളെ മതപരിവര്‍ത്തനം ചെയ്യുന്നതിന് മുമ്പ് അവരുടെ മതത്തിലുള്ള സ്ത്രീധനത്തിന്റെ പേരിലുള്ളതും അല്ലാത്തതുമായ പീഡനങ്ങള്‍ നിര്‍ത്താനാണ് ആദ്യം ശ്രമിക്കേണ്ടതെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ ഇതിനോട് പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com