മാവോയിസ്റ്റുകള്‍ക്കെതിരെ സൈന്യത്തിന്റെ തിരിച്ചടി: പത്തു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

അഞ്ചുപേര്‍ ഗുരുതരാവസ്ഥയിലാണെന്നും സിആര്‍പിഎഫ് ഡിഐജി ഡി.പി. ഉപാധ്യായ
സിആര്‍പിഎഫ് ഡിഐജി ഡി.പി. ഉപാധ്യായ
സിആര്‍പിഎഫ് ഡിഐജി ഡി.പി. ഉപാധ്യായ

റായ്പൂര്‍: ചത്തീസ്ഗഡിലെ സുഖ്മയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിന് തിരിച്ചടി കൊടുത്ത് ഇന്ത്യന്‍ സൈന്യം. സുഖ്മയിലെ മാവോയിസ്റ്റ് കേന്ദ്രത്തിലേക്ക് എത്തിയ സിആര്‍.പി.എഫ് ജവാന്മാര്‍ പത്തു മാവോയിസ്റ്റുകളെ വധിച്ചതായാണ് റിപ്പോര്‍ട്ട്. അഞ്ചുപേര്‍ ഗുരുതരാവസ്ഥയിലാണെന്നും സിആര്‍പിഎഫ് ഡിഐജി ഡി.പി. ഉപാധ്യായ പറഞ്ഞതായി ന്യൂസ് ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞദിവസം പ്രദേശത്ത് റോഡു നിര്‍മ്മാണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന് തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനിടെ മാവോയിസ്റ്റ് ആക്രമണത്തില്‍ 24 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഇതിനെത്തുടര്‍ന്നാണ് കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് മാവോയിസ്റ്റ് കേന്ദ്രം ഇല്ലാതാക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടര്‍ന്നത്. ഇന്ന് സൈന്യം ശക്തമായ മുന്നേറ്റം നടത്തുകയായിരുന്നു.
സുഖ്മ മേഖലയില്‍ കഴിഞ്ഞ ദിവസം മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ സിആര്‍പിഎഫിന്റെ 74 ബറ്റാലിയനില്‍ ഉള്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്. കൂടാതെ സൈന്യത്തിന്റെ ആയുധങ്ങള്‍ മാവോയിസ്റ്റുകള്‍ കവര്‍ന്നെടുക്കുകയും ചെയ്തിരുന്നു. മാവോയിസ്റ്റുകള്‍ക്കുനേരെയുള്ള സൈന്യത്തിന്റെ വേട്ട വരുംദിവസങ്ങളിലും തുടരുമെന്ന് സിആര്‍പിഎഫ് ഡിഐജി വ്യക്തമാക്കി.
2005 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തില്‍ മാവോയിസ്റ്റഅ - സൈനിക ഏറ്റുമുട്ടലുകളില്‍ 926 സൈനികരും മാവോയിസ്റ്റുകളും സാധാരണക്കാരുമടക്കം 1670 പേരുമടക്കം 2596പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com