മുസ്‌ലിംകള്‍ക്ക് ഇന്ത്യയെക്കാള്‍ മികച്ച രാജ്യമോ ഹിന്ദുക്കളെക്കാള്‍ മികച്ച സുഹൃത്തുക്കളോ കിട്ടില്ല; ഹമീദ് അന്‍സാരിക്ക് മറുപടിയുമായി ബിജെപി നേതാക്കള്‍ 

ഹിന്ദു ഭൂരിപക്ഷ രാജ്യം 10 വര്‍ഷമായി താങ്കളെ തുറന്ന മനസോടെ സ്വീകരിച്ചു. അധികാരത്തിന്റെ ഉന്നതിയില്‍ ഇരുത്തി. എന്നിട്ടും താങ്കള്‍ക്ക് അരക്ഷിതാവസ്ഥയും അസ്വസ്ഥതതും അനുഭവപ്പെടുകയാണോ
മുസ്‌ലിംകള്‍ക്ക് ഇന്ത്യയെക്കാള്‍ മികച്ച രാജ്യമോ ഹിന്ദുക്കളെക്കാള്‍ മികച്ച സുഹൃത്തുക്കളോ കിട്ടില്ല; ഹമീദ് അന്‍സാരിക്ക് മറുപടിയുമായി ബിജെപി നേതാക്കള്‍ 

ന്യുഡല്‍ഹി:രാജ്യസഭ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥയിലാണെന്ന് പറഞ്ഞ ഹമീദ് അന്‍സാരിക്ക് മറുപടിയുമായി ബിജെപി നേതാക്കള്‍. ഇത്തരം വാദം രാഷ്ട്രീയ അജണ്ടയാണെന്നായിരുന്നു ആരുടേയും പേരെടുത്ത് പറയാതെ നിയുക്ത ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പ്രതികരണം.ചില ആളുകള്‍ പറയുന്നു ന്യൂനപക്ഷങ്ങള്‍ സുരക്ഷതരല്ലെന്ന്, ഇതൊരു രാഷ്ട്രീയ പ്രചാരണമാണ്. ലോകത്ത് മറ്റിടങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷതരല്ലെന്ന്, ഇതൊരു രാഷ്ട്രീയ പ്രചാരണമാണ്. ലോകത്ത് മറ്റിടങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷയും സുരക്ഷിതത്വവുമുണ്ട്  വെങകയ്യ നായിഡു പറഞ്ഞു.

മുസ്‌ലീംകളെ സംബന്ധിച്ച് ഇന്ത്യയെക്കാള്‍ മികച്ച രാജ്യവും ഹിന്ദുക്കളെക്കാള്‍ മികച്ച സുഹൃത്തുകളും ലഭിക്കില്ലെന്ന് ബിജെപി വക്താവ് താവ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു. 

ഹിന്ദു ഭൂരിപക്ഷ രാജ്യം 10 വര്‍ഷമായി താങ്കളെ തുറന്ന മനസോടെ സ്വീകരിച്ചു. അധികാരത്തിന്റെ ഉന്നതിയില്‍ ഇരുത്തി. എന്നിട്ടും താങ്കള്‍ക്ക് അരക്ഷിതാവസ്ഥയും അസ്വസ്ഥതതും അനുഭവപ്പെടുകയാണോ എന്ന് ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം പ്രീതി ഗാന്ധി ട്വിറ്ററിലൂടെ ചോദിച്ചു.

ഇതിനു മുമ്പ് അദ്ദേഹം ഇത്തരത്തില്‍ പെരുമാറിയിട്ടില്ല. ഇപ്പോള്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് 
പുറത്തു പോവുകയാണ്. രാഷ്ട്രീയത്തില്‍ ഒരു സ്ഥാനം ലഭിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തില്‍ പ്രസ്താവനകള്‍ നടത്തുന്നതെന്ന് ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗ്യ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com