മുസ്ലീങ്ങള്‍ക്കിടയില്‍ അസ്വസ്ഥത വര്‍ധിക്കുന്നതായി ഹമീദ് അന്‍സാരി

രാജ്യത്ത് മുസ്ലീങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയും അസ്വസ്ഥതയും വര്‍ധിക്കുന്നുവെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി - സ്വന്തം രാജ്യത്തോടുള്ള കൂറ് ചോദ്യം ചെയ്യപ്പെടുന്നത് ഉത്കണ്ഠയുണ്ടാക്കുന്നതാണ്
മുസ്ലീങ്ങള്‍ക്കിടയില്‍ അസ്വസ്ഥത വര്‍ധിക്കുന്നതായി ഹമീദ് അന്‍സാരി

ന്യൂഡല്‍ഹി: രാജ്യത്ത് മുസ്ലീങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയും അസ്വസ്ഥതയും വര്‍ധിക്കുന്നുവെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമണത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് ആശങ്കകള്‍ ഉയരുന്നതിനിടെയാണ് അന്‍സാരിയുടെ ഈ ആഭിപ്രായം കൂടി വരുന്നത്. 

സ്വന്തം രാജ്യത്തോടുള്ള കൂറ് ചോദ്യം ചെയ്യപ്പെടുന്നത് ഉത്കണ്ഠയുണ്ടാക്കുന്നതാണ്. അത് അത്യന്തം വേദാനജനകമാണ്. രാജ്യത്ത്് വളര്‍ന്നുവരുന്ന അസഹിഷ്ണുതാ വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുന്നില്‍ കൊണ്ടുവന്നിരുന്നതായും രാജ്യസഭാ ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ഹമീദ് അന്‍സാരി പറഞ്ഞു.

ഇന്ത്യയുടെ പലമൂല്യങ്ങളും നമുക്ക് കൈമോശം വന്നുകൊണ്ടിരിക്കുകയാണ്. ആള്‍ക്കൂട്ട ആക്രമണം, ഘര്‍വാപസി എന്നിവ മൂല്യങ്ങളുടെ തകര്‍ച്ചയാണ് കാണിക്കുന്നത്. എല്ലാത്തിനും എപ്പോഴും ഒരു കാരണവും വിശദീകരണവും ഉണ്ടാകും. അത് നാം അംഗീകരിക്കുന്നുണ്ടോ എന്നത് വ്യക്തിപരമാണ്. നിയമപരിപാലനം കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് ഭരണാധികാരികള്‍ തന്നെയാണെന്നും അന്‍സാരി വ്യക്തമാക്കി. 

മുത്തലാഖിനെതിരെ കലാപം ഉയരേണ്ടത് ആ സമൂഹത്തില്‍ നിന്നു തന്നെയാണ്. അതേസമയം ഇന്ത്യയിലെ മുസ്ലീങ്ങള്‍ തീവ്രവാദ സംഘടനകളുടെ സ്വാധീനത്തില്‍പ്പെടാനുള്ള സാധ്യത അദ്ദേഹം ത്ള്ളിക്കളഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com