യുദ്ധത്തിന്റെ സൂചനയോ; ദോക് ലാം മേഖലയില്‍ നിന്ന് സൈന്യം ജനങ്ങളെ ഒഴിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

യുദ്ധത്തിന്റെ സൂചനയോ; ദോക് ലാം മേഖലയില്‍ നിന്ന് സൈന്യം ജനങ്ങളെ ഒഴിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

ദോക് ലാമില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള നതാങ് എന്ന ഗ്രാമത്തിലെ ജനങ്ങളോടാണ് എത്രയും വേഗം വീടുകള്‍ ഒഴിയാന്‍ സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്

ഗാങ്‌ടോക്ക്: സംഘര്‍ഷാവസ്ഥ നിലില്‍ക്കുന്ന ഇന്ത്യ-ചൈന അതിര്‍ത്തി ദോക് ലാം മേഖലിയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ച് ഇന്ത്യന്‍ സൈന്യം. ജനങ്ങളോട് ഗ്രാമം വിട്ടുപോകാന്‍ സൈന്യം ആവശ്യപ്പെട്ടാതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. പ്രദേശത്ത് കഴിഞ്ഞ എഴ് ആഴ്ചയായി ഇന്ത്യ-ചൈന സൈന്യം മുഖാമുഖം നില്‍ക്കുകയാണ്. പ്രകോപനപരമായി ചൈനീസ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയതിന് പിന്നാലെയാണ് ഇന്ത്യന്‍ സേനയുടെ ഒഴിപ്പിക്കല്‍ നടപടി. 

സംഘര്‍ഷം നിലനില്‍ക്കുന്ന ദോക് ലാമില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള നതാങ് എന്ന ഗ്രാമത്തിലെ ജനങ്ങളോടാണ് എത്രയും വേഗം വീടുകള്‍ ഒഴിയാന്‍ സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്. 33 കോര്‍പ്പിലെ സൈനികര്‍ സുഖ്‌നയില്‍ നിന്നും ദോക് ലാം മേഖലയിലേക്ക് വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണത്തിന് സൈന്യം തയാറായിട്ടില്ല. എല്ലാ വര്‍ഷവും സെപ്റ്റംബറില്‍ നടത്താറുള്ള പരിശീലനത്തിന്റെ ഭാഗമാണ് നടപടിയെന്ന് ചില മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത് അല്‍പം നേരത്തെ നടത്തുന്നുവെന്നാണ് അവരുടെ വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com