ഉപതെരഞ്ഞെടുപ്പില്‍ പരീക്കറെ പരാജയപ്പെടുത്തണം; ബിജെപി ഭരണം നാസികളുടെതിന് തുല്യമെന്നും ഗോവന്‍ സഭാ പ്രസിദ്ധീകരണം

ബിജെപി ഭരണം ജര്‍മ്മനിയിലെ നാസി ഭരണത്തിന് തുല്യമെന്നും വരാനിരിക്കുന്ന ഗോവയിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കറെ പരാജയപ്പെടുത്തണമെന്നും സഭാ പ്രസിദ്ധികരണം
ഉപതെരഞ്ഞെടുപ്പില്‍ പരീക്കറെ പരാജയപ്പെടുത്തണം; ബിജെപി ഭരണം നാസികളുടെതിന് തുല്യമെന്നും ഗോവന്‍ സഭാ പ്രസിദ്ധീകരണം

പനാജി: ബിജെപി ഭരണം ജര്‍മ്മനിയിലെ നാസി ഭരണത്തിന് തുല്യമെന്നും വരാനിരിക്കുന്ന ഗോവയിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കറെ പരാജയപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഗോവയിലെ സഭാ പ്രസിദ്ധികരണം. 

അഭിഭാഷകനായ ഡോ.എഫ്.ഇ നൊരോഞ്ഞയാണ് ലേഖനം എഴുതിയിട്ടുള്ളത്. ദേശവ്യാപകമായി പടര്‍ന്നുക്കൊണ്ടിരിക്കുന്ന ഫാസിസത്തിന് തടയിടാന്‍ വര്‍ഗീയ ശക്തികള്‍ക്കെതിരായി വോട്ട് രേഖപ്പെടുത്തണമെന്നാണ് ലേഖനം വ്യക്തമാക്കുന്നത്. ഗോവയിലെ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെതിരെയും രൂക്ഷവിമര്‍ശനമാണ് ലേഖനത്തിലുള്ളത്. 

ഇന്ന രാജ്യം നേരിടുന്ന വലിയ പ്രശ്‌നം അഴിമതിയോ മതനിരപേക്ഷതയോ അല്ല, സ്വാതന്ത്ര്യമാണെന്നും അതിനാല്‍ നിങ്ങളുടെ സമ്മതിദാന അവകാശം അതിനായി ഉപയോഗപ്പെടുത്തണമെന്നും ലേഖനം ആവശ്യപ്പെടുന്നു. 2012ല്‍ അഴിമതി രഹിത ഗോവയെ കുറിച്ച് ചിന്തിച്ചിരുന്നു. 2014 വരെ അതുതുടര്‍ന്നു. എന്നാലിന്ന് വര്‍ഗീയ നടാടെ വളരുകയാണ്. ദൈനംദിന ജീവിതം തന്നെ മാറ്റിമറിച്ച ഭരണഘടന നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ലേഖനം പറയുന്നു.

ഓഗസ്ത് 23നാണ് ഗോവയിലെ പനാജി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്. ക്രിസ്ത്യന്‍ വിഭാഗത്തിന് ഏറെ സ്വാധിനമുള്ള മണ്ഡലങ്ങളിലൊന്നാണ് പനാജി. മുന്‍മുഖ്യമന്ത്രി കൂടിയായ പരീക്കറിന്റെയും ബിജെപിയുടെയും അഭിമാനപ്പോരാട്ടമാണ് പനാജിയിലെതെന്നതും ശ്രദ്ധേയമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com