കോണ്‍ഗ്രസിന്റെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയം ജനം തളളി: യോഗി ആദിത്യനാഥ്

കോണ്‍ഗ്രസിന്റെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയം ജനം തള്ളിയതാണ് ബിജെപിയുടെ ഗുജറാത്തിലെയും ഹിമാചലിലെയും ബിജെപി വിജയമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
കോണ്‍ഗ്രസിന്റെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയം ജനം തളളി: യോഗി ആദിത്യനാഥ്

ലഖ്‌നോ: കോണ്‍ഗ്രസിന്റെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയം ജനം തള്ളിയതാണ് ബിജെപിയുടെ ഗുജറാത്തിലെയും ഹിമാചലിലെയും ബിജെപി വിജയമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗുജറാത്ത് മോഡലിനെ വിമര്‍ശിച്ചവര്‍ക്കുളള മറുപടിയായി വിജയമെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് പ്രസിഡന്റായി രാഹുല്‍ വന്നത് ബിജെപിയുടെ നല്ല തുടക്കത്തിന്റെ സൂചനയാണ്. രാഹുല്‍ ഗാന്ധി പ്രസിഡന്റായാല്‍ അത് ബിജെപിക്ക് ഗുണമാണെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഇത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്‌തെന്നായിരുന്നു യോഗിയുടെ പരിഹാസം.

ജനങ്ങള്‍ അംഗീകരിച്ച ബിജെപിയുടെ ഗുജറാത്ത് മോഡലിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതില്‍ നിന്ന പാഠം പഠിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പടെ തയ്യാറാകണമെന്നും യോഗി പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ടുകള്‍ തേടാന്‍ ശ്രമിച്ചപ്പോള്‍ ജനങ്ങളെ ഒന്നിപ്പിച്ചാണ് ബിജെപി അധികാരത്തിലേറിയത്. ഊര്‍ജ്ജസ്വലമായ ബി.ജെ.പി നേതൃത്വത്തിന്റെയും പ്രവര്‍ത്തകരുടെയും കഠിനാധ്വാനത്തിന്റെ വിജയമാണിതെന്നും യോഗി പറഞ്ഞു. 

ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com