സ്ഥലം മാറ്റിയ യോഗി ആദിത്യനാദിന്റെ നടപടി നല്ല പ്രവര്‍ത്തിക്കുള്ള അംഗീകാരമായി കാണുന്നുവെന്ന് പൊലീസ് ഓഫീസര്‍ ശ്രേഷ്ഠാ ടാക്കൂര്‍

നേപ്പാള്‍ ബോര്‍ഡറായ ബഹ്‌റിച്ചിലേക്കാണ് സ്ഥലം മാറ്റിയത് - ഈ സ്ഥലം മാറ്റത്തില്‍ ഞാന്‍ അതീവ സന്തുഷ്ടയാണ് - ഞാന്‍ ചെയത് നല്ല പ്രവര്‍ത്തിക്കുള്ള അംഗീകാരമായി ഞാനിതിനെ കാണുന്നു
സ്ഥലം മാറ്റിയ യോഗി ആദിത്യനാദിന്റെ നടപടി നല്ല പ്രവര്‍ത്തിക്കുള്ള അംഗീകാരമായി കാണുന്നുവെന്ന് പൊലീസ് ഓഫീസര്‍ ശ്രേഷ്ഠാ ടാക്കൂര്‍

ലഖ്‌നോ: നടുറോഡില്‍ നിയമലംഘനം നടത്തിയ ബിജെപി പ്രവര്‍ത്തകരെ നിലയ്ക്കുനിര്‍ത്തിയ യുപിയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നടപടി നല്ല പ്രവര്‍ത്തി ചെയ്തതിന്റെ അംഗീകാരമായി കാണുന്നുവെന്ന് പൊലീസ് ഓഫീസര്‍ ശ്രേഷ്ഠ ടാക്കൂര്‍. 

നേപ്പാള്‍ ബോര്‍ഡറായ ബഹ്‌റിച്ചിലേക്കാണ് സ്ഥലം മാറ്റിയത്. ഈ സ്ഥലം മാറ്റത്തില്‍ ഞാന്‍ അതീവ സന്തുഷ്ടയാണ്. ഞാന്‍ ചെയത് നല്ല പ്രവര്‍ത്തിക്കുള്ള അംഗീകാരമായി ഞാനിതിനെ കാണുന്നു. സഹപ്രവര്‍ത്തകരെ ഞാന്‍ ബഹ്‌റിച്ചിലേക്ക് ക്ഷണിക്കുന്നുവെന്നായിരുന്നു ടാക്കൂര്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചത്.

ജൂണ്‍ 22ന് ബിജെപിയുടെ നേതാവായ പ്രമോദ് ലോധിയെ വേണ്ടത്ര രേഖകളില്ലാതെ വാഹനം ഓടിച്ചതിന്റെ പേരില്‍ പൊലീസ് പിടികൂടിയിരുന്നു. ഇതിന്റെ ഭാഗമായി 200 രൂപ ഫൈനും ഈടാക്കിയിരുന്നു. ഇതില്‍ ക്ഷുഭിതനായ ലോധി പൊലിനോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ പൊലീസിനെതിരെ മുദ്രാവാക്യവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. കൃത്യനിര്‍വഹണത്തിന് തടസം നിന്നതിന് അഞ്ച് പ്രവര്‍ത്തകരെ ജയിലില്‍ അടയ്ക്കുകയുംചെയ്തിരുന്നു. ഈ നടപടിയാണ് ബിജെപി നേതാക്കളെ ചൊടിപ്പിച്ചത്

നിങ്ങള്‍ ആദ്യം നിങ്ങളുടെ മുഖ്യമന്ത്രിയുടെ അടുത്തൂപോകൂ. എന്നിട്ട് വാഹനങ്ങള്‍ പരിശോധിക്കാന്‍ പൊലീസിന് അധികാരമില്ലെന്ന് എഴുതി വാങ്ങിക്കൊണ്ടുവരൂ. അല്ലാതെ ഞങ്ങള്‍ക്ക് ഞങ്ങളുടെ ജോലി ചെയ്യാതിരിക്കാന്‍ കഴിയില്ല. എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥയുടെ വാക്കുകള്‍. അര്‍ധരാത്രിയില്‍ പോലും കുടുംബം വിട്ട് തങ്ങള്‍ വരുന്നത് തമാശയ്ക്കല്ലെന്നും ജോലി ചെയ്യാനാണെന്നും ഉദ്യോഗസ്ഥ പറഞ്ഞിരുന്നു. നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ പാര്‍ട്ടിയുടെ പേര് മോശമാക്കുന്നതെന്നും ഉദ്യോഗസ്ഥ പറഞ്ഞിരുന്നു.

പ്രവര്‍ത്തകര്‍ക്ക് കണക്കിന് മറുപടി നല്‍കിയ വീഡിയോ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ഉദ്യോഗസ്ഥയുടെ നടപടിക്ക് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ പിന്തുണയും ലഭിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com