ജിഎസ്ടി പിന്‍വലിക്കണം; മോദിക്കെതിരെ പ്രതിഷേധവുമായി ഗുജറാത്തിലെ വസ്ത്രവ്യാപാരികള്‍, പ്രതിഷേധത്തിന് നേരെ ലാത്തിച്ചാര്‍ജ്

ജിഎസ്ടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട്  ഗുജറാത്തിലെ വസ്ത്രവ്യാപാരികള്‍ സമരത്തിന് നേരെ പൊലീസ് ലാത്തിചാര്‍ജ് -  പ്രതിഷേധത്തില്‍ ആയിരക്കണക്കിന് വ്യാപാരികളാണ് പങ്കെടുത്തത്
ജിഎസ്ടി പിന്‍വലിക്കണം; മോദിക്കെതിരെ പ്രതിഷേധവുമായി ഗുജറാത്തിലെ വസ്ത്രവ്യാപാരികള്‍, പ്രതിഷേധത്തിന് നേരെ ലാത്തിച്ചാര്‍ജ്

അഹമ്മദാബാദ്: കേന്ദ്രസര്‍ക്കാരിന്റെ ജിഎസ്ടി നികുതി സംവിധാനത്തിനെതിരെ ഗുജറാത്തില്‍ വന്‍ പ്രതിഷേധം. ജിഎസ്ടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട്  ഗുജറാത്തിലെ വസ്ത്രവ്യാപാരികള്‍ സമരത്തിന് നേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തി. ജിഎസ്ടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തില്‍ ആയിരക്കണക്കിന് വ്യാപാരികളാണ് പങ്കെടുത്തത്. 

ജിഎസ്ടി പിന്‍വലിക്കുന്നതുവരെ കടകളടച്ചു സമരം ചെയ്യുമെന്നാണ് വസ്ത്രവ്യാപാരികള്‍ അറിയിച്ചിരിക്കുന്നത്. 
വസ്ത്രവ്യാപാരികള്‍ക്കു പുറമേ തുണിയുല്‍പാദകരും സമരത്തില്‍ പങ്കാളികളാവും.

കഴിഞ്ഞ നാലുദിവസമായി കടകളടച്ചു ഇവര്‍ സമരത്തിലാണ്. എന്നാല്‍ നികുതി പിന്‍വലിക്കില്ലെന്നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ നിലപാട്. ഈ മേഖലയ്ക്ക് ഒരു തരത്തിലുമുള്ള ഇളവും നല്‍കാനാവില്ലെന്ന്  ഉപമുഖ്യമന്ത്രി നിധിന്‍ പട്ടേല്‍ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചുശതമാനം നികുതിയെന്നതില്‍ ഒരു മാറ്റവും വരുത്തില്ല. നാളിതുവരെ നികുതിയിനത്തില്‍ ഒന്നും നല്‍കിയിട്ടില്ലെന്നാണു വസ്ത്രവ്യാപാരികളുടെ അവകാശവാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com