ഏഴ് കരാറുകളില്‍ ഒപ്പുവച്ചു; സഹകരിക്കാന്‍ സാധിക്കുന്ന എല്ലാകാര്യങ്ങളിലും സഹകരിക്കാന്‍ ധാരണയെന്നും മോദി 

സൈബര്‍ രംഗത്തടക്കം ഭീകരവാദം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരെ ഒന്നിച്ചുപോരാടാന്‍ ഇന്ത്യ- ഇസ്രായേല്‍ ധാരണ - ഇരുരാജ്യങ്ങളും ഏഴ് കരാറുകളില്‍ ഒപ്പുവെച്ചു
ഏഴ് കരാറുകളില്‍ ഒപ്പുവച്ചു; സഹകരിക്കാന്‍ സാധിക്കുന്ന എല്ലാകാര്യങ്ങളിലും സഹകരിക്കാന്‍ ധാരണയെന്നും മോദി 

ജറുസലേം: സൈബര്‍ രംഗത്തടക്കം ഭീകരവാദം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരെ ഒന്നിച്ചുപോരാടാന്‍ ഇന്ത്യ- ഇസ്രായേല്‍ ധാരണ. പശ്ചിമേഷ്യന്‍ പ്രശ്‌നമടക്കം നിരവധി സുപ്രധാനമായ കാര്യങ്ങള്‍ മോദി-നെതന്യാഹു കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ചര്‍ച്ച പ്രശ്‌നപരിഹാരത്തിനും സമാധാനത്തിനും വഴിവെക്കുന്നതാണെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു.

ഇരുരാജ്യങ്ങളും ഏഴ് കരാറുകളില്‍ ഒപ്പുവെച്ചു. 40 മില്യണ്‍ ഡോളറിന്റെ വ്യവസായ വികസന ഗവേഷണഫണ്ട് രൂപികരിക്കാനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്. സഹകരിക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിക്കാനും ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. സന്ദര്‍ശനത്തിനിടെ മോദി ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യൂഹുവിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ക്ഷണം സ്വീകരിക്കുന്നതായി നെതന്യൂഹുവും പ്രതികരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com