റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് പത്ത് രാഷ്ട്ര തലവന്മാരെ ഡല്‍ഹിയിലെത്തിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍

റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് പത്ത് രാഷ്ട്ര തലവന്മാരെ ഡല്‍ഹിയിലെത്തിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍

2018ലെ റിപ്പബ്ലിക് ദിന ആഘോഷ പരിപാടിയില്‍ പത്ത് രാഷ്ട്ര തലവന്മാരെ പങ്കെടുപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ
Published on

2018ലെ റിപ്പബ്ലിക് ദിന ആഘോഷ പരിപാടിയില്‍ പത്ത് രാഷ്ട്ര തലവന്മാരെ പങ്കെടുപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ. ആക്റ്റ് ഈസ്റ്റ് നയത്തിന്റെ ഭാഗമായി പത്ത് ആസിയാന്‍ രാഷ്ട്ര തലവന്മാരെ ജനുവരി 26ലെ ആഘോഷ പരിപാടികളിലേക്ക് എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. 

ഇത്രയും രാഷ്ട്ര തലവന്മാര്‍ ആദ്യമായി ഒരുമിച്ച് പങ്കെടുക്കുന്ന ആദ്യ റിപ്പബ്ലിക് ദിന പരിപാടിയാകും അടുത്ത വര്‍ഷത്തേത്. ദക്ഷിണ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാനില്‍ കബോഡിയ, ഇന്തോനേഷ്യ, ലവോസ്, മലേഷ്യ, മ്യാന്‍മര്‍, ഫിലിപ്പിന്‍സ്, സിങ്കപ്പൂര്‍, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം, ബ്രുനേയ് എന്നി രാജ്യങ്ങളാണ് അംഗങ്ങള്‍. 

2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷമായിരുന്നു ലുക്ക് ഈസ്റ്റ്, ആക്റ്റ് ഈസ്റ്റ് എന്നിങ്ങനെ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള നയങ്ങള്‍ രൂപപ്പെടുന്നത്. 

ആസിയാനില്‍ അംഗമായ വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, മലേഷ്യ, ബ്രുണേയ് എന്നീ രാജ്യങ്ങള്‍ ദക്ഷിണ ചൈന കടലിടുക്കുമായി ബന്ധപ്പെട്ട് ചൈനയുമായി തര്‍ക്കത്തിലാണ്. ഈ സാഹചര്യത്തില്‍ ഈ രാഷ്ട്രതലവന്മാരെ എല്ലാം ഒരുമിച്ച് കൊണ്ടുവരാനുള്ള ഇന്ത്യയുടെ നീക്കം ചൈനയെ അസ്വസ്ഥപ്പെടുത്തുമെന്ന് ഉറപ്പാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com