ഓഫിസില്‍ ഹെല്‍മെറ്റ് ധരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍; ഇല്ലേല്‍ ജീവന്‍ പോകും

ജിവനക്കാര്‍ മാത്രമല്ല, ഓഫീസില്‍ ഓരോ ആവശ്യങ്ങള്‍ക്കെത്തുന്ന ജനങ്ങളും ഹെല്‍മെറ്റ് ധരിച്ചാണ് ഈ ഓഫീസിനുള്ളിലേക്ക് കയറുന്നത്
ഓഫിസില്‍ ഹെല്‍മെറ്റ് ധരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍; ഇല്ലേല്‍ ജീവന്‍ പോകും

പാട്‌ന: സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഏത് നിമിഷവും ജീവന്‍ പോകാം. സ്വയരക്ഷയ്ക്കായി ഹെല്‍മെറ്റ് ധരിച്ചാണ്  ഇവര്‍ ജോലി ചെയ്യുന്നത്. 

ബിഹാറിലെ ഒരു സര്‍ക്കാര്‍ ഓഫീസിലെ ജീവനക്കാര്‍ക്കാണ്  ഈ ദുരവസ്ഥ. ജിവനക്കാര്‍ മാത്രമല്ല, ഓഫീസില്‍ ഓരോ ആവശ്യങ്ങള്‍ക്കെത്തുന്ന ജനങ്ങളും ഹെല്‍മെറ്റ് ധരിച്ചാണ് ഈ ഓഫീസിനുള്ളിലേക്ക് കയറുന്നത്. 

ഏത് നിമിഷവും ഇടിഞ്ഞു വീഴാവുന്ന മേല്‍ക്കൂരയുമായി നില്‍ക്കുന്ന കെട്ടിടമാണ് ഇവരെയെല്ലാം ഹെല്‍മറ്റ് ധരിക്കാന്‍ നിര്‍ബന്ധിതമാക്കുന്നത്. ബിഹാറിലെ ഈസ്റ്റ് ചാമ്പാരന്‍ ജില്ലയിലെ ഒരു ബ്ലോക്ക് ഓഫീസാണ് ജീവനക്കാരുടേയും ജനങ്ങളുടെയും നെഞ്ചിടിപ്പ് കൂട്ടുന്നത്. 

ബിഹാര്‍ സര്‍ക്കാരിന്റെ കെട്ടിട നിര്‍മാണ വിഭാഗം ഈ സര്‍ക്കാര്‍  കെട്ടിടം അപകടാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ നല്ലൊരു മഴ പെയ്താല്‍ തകര്‍ന്ന് വീണേക്കാവുന്ന കെട്ടിടം പുതുക്കി പണിയാനോ, കെട്ടിടം മറ്റൊരിടത്തേക്ക് ഓഫീസ്  മാറ്റാനോ അധികൃതര്‍ തയ്യാറായിട്ടില്ല.
മേല്‍ക്കൂരയില്‍ നിന്നും ഓരോ ഭാഗങ്ങളെ അടര്‍ന്നു വീണ് നിരവധി തവണ ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും പരിക്കേറ്റതായും ഇവിടുത്തെ ജീവനക്കാര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com