ഗോവക്കാര്‍ ബീഫിന് കഷ്ടപ്പെടേണ്ടി വരില്ല: മനോഹര്‍ പരീക്കര്‍

ബീഫിന് ക്ഷാമം ഉണ്ടായാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കാണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഗോവക്കാര്‍ ബീഫിന് കഷ്ടപ്പെടേണ്ടി വരില്ല: മനോഹര്‍ പരീക്കര്‍

ഗോവ: സംസ്ഥാനത്ത് ബീഫിന് ക്ഷാമം വരുത്തുകയില്ലെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ബീഫിന് ക്ഷാമം ഉണ്ടായാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കാണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ബിജെപി എംഎല്‍എ നിലേഷ് കാബ്രാളിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ഗോവയില്‍ ബീഫിന് ക്ഷാമം അനുഭവപ്പെടുന്ന അവസരങ്ങളില്‍ കര്‍ണാടകയില്‍നിന്നും ബീഫ് ഇറക്കുമതി ചെയ്യുമെന്ന് പരീക്കര്‍ നിയമസഭയില്‍ സൂചിപ്പിച്ചു. സംസ്ഥാനത്ത് ബീഫിന് ഒരിക്കലും ക്ഷാമം ഉണ്ടാവില്ല. അതിര്‍ത്തിയില്‍ വെറ്റിനറി ഡോക്ടര്‍മാരുടെ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം മാത്രമേ ബീഫ് കൊണ്ടുവരികയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കുന്നതായും പരീക്കര്‍ പറഞ്ഞു.

ഗോവ മീറ്റ് കോപ്ലക്‌സില്‍ നിന്നും ദിവസവും 2000 കിലോയോളം ബീഫാണ് ലഭ്യമാക്കുന്നത്. കൂടാതെ അറവിനായി മാടുകളെ അന്യസംസ്ഥാനത്തുനിന്നും കൊണ്ടുവരുന്നതിന് തടസമൊന്നും ഉണ്ടാകില്ലെന്നും നിയന്ത്രണമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പരീക്കര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com