ആദായ നികുതി റിട്ടേണ്‍ സമയപരിധി നീട്ടിനല്‍കുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്രം

ജൂലൈ 31ന് തന്നെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്നും ബോര്‍ഡ് അറിയിച്ചു
 ആദായ നികുതി റിട്ടേണ്‍ സമയപരിധി നീട്ടിനല്‍കുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്രം

ന്യുഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടിനല്‍കുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്. ജൂലൈ 31ന് തന്നെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്നും ബോര്‍ഡ് അറിയിച്ചു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയത് നികുതി ദായകര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

പാന്‍ ആധാറുമായി ലിങ്ക് ചെയ്യുകയെന്നതായിരുന്നു അതിലൊന്ന്. നിലവില്‍ 50 ശതമാനത്തോളം നികുതി ദായകര്‍മാത്രമാണ് പാന്‍ ലിങ്ക് ചെയ്തിട്ടുള്ളതെന്നാണ് വിവരം. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ ഉള്‍പ്പടെയുള്ളവര്‍ പുതിയതായി നടപ്പാക്കിയ ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട തിരിക്കിലുമാണ്. ഇതേതുടര്‍ന്ന് നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം നല്‍കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ അത്തരത്തിലൊരു നിര്‍ദ്ദേശവും പരിഗണനയിലില്ലെന്നാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. കൃത്യസമയത്ത് തന്നെ തെറ്റുകളില്ലാതെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകരുതെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com