ഔഷധാവശ്യങ്ങള്‍ക്കായി കഞ്ചാവ് നിയമ വിധേയമാക്കാം: മനേക ഗാന്ധി

ലഹരിമരുന്നിന്റെ ഉപയോഗം കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന സര്‍ക്കാരിന്റെ നയം ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത മന്ത്രിതലയോഗത്തിലാണ് മനേക നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.
ഔഷധാവശ്യങ്ങള്‍ക്കായി കഞ്ചാവ് നിയമ വിധേയമാക്കാം: മനേക ഗാന്ധി

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഔഷധാവശ്യങ്ങള്‍ക്കായി കഞ്ചാവ് നിയമവിധേയമാക്കണമെന്ന് വനിത ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി. ലഹരിമരുന്നിന്റെ ഉപയോഗം കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന സര്‍ക്കാരിന്റെ നയം ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത മന്ത്രിതലയോഗത്തിലാണ് മനേക നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ക്യാന്‍സര്‍ ചികിത്സയിലുള്‍പ്പെടെ കഞ്ചാവിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും മനേക ഗാന്ധി അഭിപ്രായപ്പെട്ടു.

അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ കഞ്ചാവ് നിയമവിധേയമാക്കിയത് ലഹരിമരുന്ന് ഉപയോഗത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഇതേ നയം ഇന്ത്യയിലും പിന്തുടരാവുന്നതാണെന്ന് മേനക ഗാന്ധി പറഞ്ഞു. കൊഡെയ്ന്‍ കഫ് സിറപ്പ്, മറ്റു ഇന്‍ഹേലറുകള്‍ തുടങ്ങിയ ഔഷധങ്ങളുടെ ദുരുപയോഗം നിയന്ത്രിക്കുന്നതിന്റെ ആവശ്യത്തെക്കുറിച്ചും മനേകാഗാന്ധി സംസാരിച്ചു. വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് ലഭിച്ച യോഗത്തിന്റെ മിനുട്‌സിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. 

ലഹരി ഉപയോഗം കുറയ്ക്കാനുള്ള പദ്ധതികള്‍ക്കായി 125 കോടി ചിലവഴിക്കാനാണ് സമിതിയുടെ നിര്‍ദ്ദേശം. ദുരുപയോഗം ചെയ്യപ്പെടുന്ന ആരോഗ്യരക്ഷ മരുന്നുകളുടെ ലഭ്യതയും ഉപയോഗവും നിയന്ത്രിക്കുന്നതും യോഗം ചര്‍ച്ച ചെയ്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com