സീതാറാം യെച്ചൂരിയെ ഹിന്ദുസേനാപ്രവര്‍ത്തകര്‍ എകെജി ഭവനില്‍ വെച്ച് കയ്യേറ്റം ചെയ്തു

സിപിഎം അഖിലേന്ത്യാസെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ കയ്യേറ്റം. നാല് ഹിന്ദുസേനാ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു കയ്യേറ്റം
സീതാറാം യെച്ചൂരിയെ ഹിന്ദുസേനാപ്രവര്‍ത്തകര്‍ എകെജി ഭവനില്‍ വെച്ച് കയ്യേറ്റം ചെയ്തു

ന്യൂഡെല്‍ഹി: സിപിഎം അഖിലേന്ത്യാസെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ കയ്യേറ്റം. നാല് ഹിന്ദുസേനാ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു കയ്യേറ്റം. സംഭവം നടന്നത് ഏകെജി സെന്ററില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിന് മുന്നോടിയായാണ് കയ്യേറ്റമുണ്ടായത്. കയ്യേറ്റത്തിനിടെ യെച്ചൂരി താഴെ വീണു. സംഭവത്തില്‍ മൂന്നുപേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.

പിബി യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിനായി കോണ്‍ഫറന്‍സ് ഹാളിലേക്ക് വരുന്നതിനിടെ ഹിന്ദുസേനയുടെ പ്രവര്‍ത്തകര്‍ യെച്ചൂരിയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ സിപിഎം മൂര്‍ദാബാദ് എന്നമുദ്രാവാക്യവും ആര്‍എസ്എസ് അനുകൂല മുദ്രാവാക്യവും വിളിക്കുന്നുണ്ടായിരുന്നു.

ആക്രമണത്തിനിടെ താഴെവീണ യെച്ചൂരിയെ എകെജി സെന്ററിലെ ജീവനക്കാരുടെയും മറ്റ് പിബി അംഗങ്ങളുടെയും സഹായത്തോടെ എഴുന്നേല്‍പ്പിക്കുകയായിരുന്നു. ആക്രമികളെ പിടികൂടി പൊലീസില്‍ എല്‍പ്പിച്ചതും ഓഫീസ് ജീവനക്കാരായിരുന്നു.

പൊലീസിന്റെയും അര്‍ധസൈനികരുടെയും ഭാഗത്തുനിന്നും സമയോചിതമായ ഇടപെടല്‍ ഉണ്ടാകാത്തതാണ് ആക്രമണത്തിന് ഇടയാക്കിയത്. പിബിയോഗം നടക്കുുന്ന സാഹചര്യത്തില്‍ ഓഫിസിനുള്ള സുരക്ഷ ശക്തമാക്കിയിരുന്നു. വന്‍ പൊലീസ് സംഘം പുറത്തുനില്‍ക്കുമ്പോളായിരുന്നു യെച്ചൂരിക്ക് നേരെ ആക്രമണം ഉണ്ടായത്. ബീഫ് വിഷയത്തില്‍ സിപിഎം കൈക്കൊണ്ട നിലപാടുകള്‍ സംഘ്പരിവാര്‍ സംഘടനകളെ ചൊടിപ്പിച്ചിരുന്നു. ഇതാണ് ആക്രമണത്തിനിടയാക്കിയതെന്നാണ് സൂചന. ആക്രമണത്തിനുശേഷവും സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനം നടത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com