എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാകുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് സുഷമ സ്വരാജ്

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാകുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് സുഷമ സ്വരാജ്

ന്യൂഡെല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്കുളള പരിഗണന പട്ടികയില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയുള്ള വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. 'പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങളാണ്. ഞാന്‍ വിദേശകാര്യമന്ത്രിയാണ്. എന്നോടു രാജ്യാന്തര കാര്യങ്ങളെക്കുറിച്ചു ചോദിക്കൂ' ഇങ്ങനെയാണ് സുഷമ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. സുഷമ സ്വരാജ് രാഷ്ട്രപതി സ്ഥാനാര്‍ഥിയാണെന്നു റിപ്പോര്‍ട്ടുകള്‍ വന്നതിനു സ്ഥിരീകരണം തേടി മാധ്യമപ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് സുഷമ ഇത്തരത്തില്‍ പ്രതികരിച്ചത്.

കേന്ദ്രമോ പ്രതിപക്ഷമോ തങ്ങളുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാരെന്നുള്ള വിവരം ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മെട്രോമാന്‍ ഇ ശ്രീധരന്റെ പേരും സുഷമ സ്വരാജിന്റെ പേരും ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടിയിട്ടുണ്ടെന്നായിരുന്നു ദേശീയ മാധ്യമങ്ങള്‍ ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇരുവരും ഈ വാര്‍ത്ത നിഷേധിക്കുകയാണ് ചെയ്തത്. 

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന അവസരം ജൂണ്‍ 28നാണ്. ജൂലൈ 17നാണ് രഷ്ടപതി തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ജൂലൈ 20നുമാണ് നടക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com