ഗൂര്‍ഖാലാന്റ് പ്രക്ഷോഭം ശക്തിപ്രാപിക്കുന്നു; ഒറ്റപ്പെട്ട് ഡാര്‍ജിലിങ് 

ഗൂര്‍ഖാലാന്റിന് വേണ്ടി സമരം ശക്തമായി തുടരുന്ന ഡാര്‍ജിലിങില്‍ എട്ടാം ദിവസവും സംഘര്‍ഷാവസ്ഥയ്ക്ക് അയവില്ല
ഗൂര്‍ഖാലാന്റ് പ്രക്ഷോഭം ശക്തിപ്രാപിക്കുന്നു; ഒറ്റപ്പെട്ട് ഡാര്‍ജിലിങ് 

ഡാര്‍ജിലിങ്: ഗൂര്‍ഖാലാന്റിന് വേണ്ടി സമരം ശക്തമായി തുടരുന്ന ഡാര്‍ജിലിങില്‍ എട്ടാം ദിവസവും സംഘര്‍ഷാവസ്ഥയ്ക്ക് അയവില്ല. ചില പ്രദേശങ്ങളില്‍ സമര അനുഭാവികള്‍ ആംബുലന്‍സ് സര്‍വ്വീസുകള്‍ വരെ തടയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുയാണ്. ശനിയാഴ്ച ഗൂര്‍ഖാലാന്റ് പ്രക്ഷോഭകാരികളും സുരക്ഷാസൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു.

ഓരോദിവസം പിന്നിടുമ്പോഴും സമരംകൂടുതല്‍ ശക്തമാകുകയാണ്.എന്നാല്‍ ഗൂര്‍ഘാലാന്റ് വിഘടനവാദത്തോട് സന്ധി ചെയ്യാന്‍ കഴിയില്ല എന്ന നിലപാടിലാണ് മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്നുമുതല്‍ ഡാര്‍ജിലിങ് താഴ്‌വരയിലെ ടിവി ചാനല്‍ പ്രവര്‍ത്തനങ്ങളും സ്തംഭിച്ചിരിക്കുകയാണ്. സമരത്തിന്റെ അഞ്ചാം ദിവസം തന്നെ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ വിച്ഛേദിക്കപ്പെട്ടിരുന്നു.

ഗൂര്‍ഖാലാന്റ് പ്രക്ഷോഭകര്‍ ആഹ്വാനം ചെയ്ത ബന്ദിനിടെ ശനിയാഴ്ച രണ്ട് ഗൂര്‍ഖാലാന്റ് അനുകൂല പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സമരം കൂടുതല്‍ വഷളയാത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com