കസ്തൂരിരംഗന്‍  ദേശീയ വിദ്യാഭ്യാസ നയരൂപീകരണ സമിതി അധ്യക്ഷന്‍, അല്‍ഫോന്‍സ് കണ്ണന്താനവും സമിതിയില്‍

ഡോ. വസുധ കാമത്ത്,  ഡോ മഞ്ജുള്‍ ഭാര്‍ഗവ, ഡോ രാം ശങ്കര്‍ കുരീല്‍, ഡോ ടിവി കട്ടിമണി, കൃഷ്ണമോഹന്‍ ത്രിപാഠി, ഡോ മസ്ഹര്‍ ആസിഫ്, ഡോ എംകെ ശ്രീധര്‍ എന്നിവരാണ് മറ്റുള്ളവര്‍
കസ്തൂരിരംഗന്‍  ദേശീയ വിദ്യാഭ്യാസ നയരൂപീകരണ സമിതി അധ്യക്ഷന്‍, അല്‍ഫോന്‍സ് കണ്ണന്താനവും സമിതിയില്‍

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ മുന്‍ മേധാവിയും മലയാളിയുമായ കെ കസ്തൂരിരംഗനെ ദേശീയ വിദ്യാഭ്യാസ നയരൂപീകരണ സമിതി അധ്യക്ഷനായി  നിയമിച്ചു. കേന്ദ്ര മാനവ വിഭവ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഒമ്പതംഗ സമിതിയെയും തിരഞ്ഞെടുത്തു. മലയാളിയായ അല്‍ഫോന്‍സ് കണ്ണന്താനവും സമിതിയിലുണ്ട്. ദേശീയ വിദ്യാഭാസ നയം സംബന്ധിച്ച കരട് തയ്യാറാക്കലാണ് സമിതിയുടെ ദൗത്യം.

ഡോ. വസുധ കാമത്ത്,  ഡോ മഞ്ജുള്‍ ഭാര്‍ഗവ, ഡോ രാം ശങ്കര്‍ കുരീല്‍, ഡോ ടിവി കട്ടിമണി, കൃഷ്ണമോഹന്‍ ത്രിപാഠി, ഡോ മസ്ഹര്‍ ആസിഫ്, ഡോ എംകെ ശ്രീധര്‍ എന്നിവരാണ് മറ്റുള്ളവര്‍. മുംബൈ എസ്എന്‍ഡിറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറാണ് ഡോ വസുധ കാമത്ത്. അമേരിക്കയിലെ പ്രിന്‍സ്ടണ്‍ സര്‍വകലാശാലയിലെ ഗണിതശാസ്ത്ര പ്രൊഫസറാണ് ഡോ മഞ്ജുള്‍ ഭാര്‍ഗവ. മധ്യപ്രദേശിലെ ബാബാസാഹേബ് അംബദ്കര്‍ സര്‍വകലാശാല വൈസ് ചാന്‍സലറാണ് ഡോ രാം ശങ്കര്‍ കുരീല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com