ജെഎന്‍യു വിദ്യാര്‍ത്ഥിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ഡിഎംകെ നേതാവ് സ്റ്റാലിന്‍

കോളേജ് അധികൃതരുടെ വിവേചനത്തെ തുടര്‍ന്നായിരുന്നു മുത്തുകൃഷ്ണന്‍ ആത്മഹത്യ ചെയ്തത്
ജെഎന്‍യു വിദ്യാര്‍ത്ഥിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ഡിഎംകെ നേതാവ് സ്റ്റാലിന്‍

ചെന്നൈ: ജെഎന്‍യു വിദ്യാര്‍ത്ഥിയുടെ മരണം സിബിഐ ഏറ്റെടുക്കണമെന്ന ആവശ്യവുമായി ഡിഎംകെ നേതാവ് സ്റ്റാലിന്‍. കൂടാതെ എയിംസിലെ വിദ്യാര്‍ത്ഥിയായ ശരവണന്റെയും മരണവും  സിബിഐ അന്വേഷിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. സേലം സ്വദേശിയായ മുത്തുകൃഷ്ണന്‍ കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. കോളേജ് അധികൃതരുടെ വിവേചനത്തെ തുടര്‍ന്നായിരുന്നു ആത്മഹത്യ. 

മകന്റെ മരണത്തെ തുടര്‍ന്ന് സ്റ്റാലിന്‍ മുത്തുകഷ്ണന്റെ അച്ചനുമായി സംസാരിച്ചിരുന്നു. എന്നാല്‍ തന്റെ മകന്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് പിതാവ് തന്നോട് സംസാരിച്ചത്. വിഷാദരോഗത്തെ തുടര്‍ന്നാണ് മുത്തുകൃഷ്ണന്‍ ആത്മഹത്യചെയ്തതെന്ന പൊലീസിന്റെ കണ്ടെത്തല്‍ അംഗീകരിക്കാനാകില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. മാര്‍ച്ച് 9ന് മുത്തുകൃഷ്ണന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ച പ്രാന്തസ്ഥാപിതര്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാനാകില്ലെന്ന കോളേജ് അധികൃതര്‍ക്കെതിരായ പോസ്റ്റ് എന്തുകൊണ്ട് പൊലീസ് അന്വേഷിക്കാതെ പോയെന്നും സ്റ്റാലിന്‍ ചോദിച്ചു. 

കഴിഞ്ഞ ജൂലായ് 10ന് ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ എയിംസ് വിദ്യാര്‍ത്ഥിയുടെ മരണം ആത്മഹത്യയെന്നായിരുന്നു ഡല്‍ഹി പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യയല്ലെന്ന് തെളിഞ്ഞിരുന്നു.  ഈ രണ്ടുമരണങ്ങളുടെയും അന്വേഷണം സിബിഐക്ക് വിടണമെന്നും സ്റ്റാലിന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com