വിശ്വാസം നേടി പരീക്കര്‍; കോണ്‍ഗ്രസിനെ പിന്തുണച്ചത് 16 പേര്‍ മാത്രം

മാഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയും, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയും മൂന്നു വീതം എംഎല്‍എമാരുടെ പിന്തുണ വാഗ്ദാനം ചെയ്തതോടെയാണ് ബിജെപിക്ക് വിശ്വാസ വോട്ടെടുപ്പ് അതിജീവിക്കാനായത്
വിശ്വാസം നേടി പരീക്കര്‍; കോണ്‍ഗ്രസിനെ പിന്തുണച്ചത് 16 പേര്‍ മാത്രം

പനാജി: ഗോവയില്‍ പരീക്കര്‍ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് അതിജീവിച്ചു. 22 എംഎല്‍എമാര്‍ വിശ്വാസവോട്ടെടുപ്പില്‍ ബിജെപിയെ പിന്തുണച്ചു. 16 എംഎല്‍എമാരാണ് കോണ്‍ഗ്രസിനൊപ്പം നിന്നത്. 

ഒരു കോണ്‍ഗ്രസ് എംഎല്‍എ വിശ്വാസ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. പ്രാദേശിക പാര്‍ട്ടികളെ സ്വാധീനിച്ച് ഗോവയില്‍ ഭരണം പിടിക്കുന്നതിന് വീഴ്ച വരുത്തിയ കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള എതിര്‍പ്പ് രേഖപ്പെടുത്തി വിശ്വജീത്ത് റാണെയാണ് വിശ്വാസ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നത്.

20 അംഗങ്ങളുടെ പിന്തുണയാണ് പരീക്കര്‍ സര്‍ക്കാരിന് വേണ്ടിയിരുന്നത്. മാഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയും, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയും മൂന്നു വീതം എംഎല്‍എമാരുടെ പിന്തുണ വാഗ്ദാനം ചെയ്തതോടെയാണ് ബിജെപിക്ക് വിശ്വാസ വോട്ടെടുപ്പ് അതിജീവിക്കാനായത്. 

രണ്ട് സ്വതന്ത്ര എംഎല്‍എമാരും ബിജെപിയെ പിന്തുണച്ചിരുന്നു. 13 സീറ്റുകളിലാണ് ബിജെപി ഗോവയില്‍ വിജയിച്ചിരുന്നത്. എന്നാല്‍ 17 സീറ്റുകളോടെ കോണ്‍ഗ്രസ് ആയിരുന്നു ഗോവയിലെ ഏറ്റവും വലിയ ഒറ്റ കക്ഷി. പക്ഷെ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കിയ ബിജെപി ഭരണം പിടിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com