ജാട്ട് സമരത്തിനിടയ്ക്ക് വന്‍ സംഘര്‍ഷം; രണ്ടു ബസുകള്‍ അഗ്നിക്കിരയാക്കി

സംവരണം ആവശ്യപ്പെട്ടുകൊണ്ടുള്ള ജാട്ട് സമുദായക്കാരുടെ അനിശ്ചിതകാല സമരത്തിനിടയ്ക്ക് ഹരിയാനയില്‍ വന്‍ സംഘര്‍ഷം.
ജാട്ട് സമരത്തിനിടയ്ക്ക് വന്‍ സംഘര്‍ഷം; രണ്ടു ബസുകള്‍ അഗ്നിക്കിരയാക്കി

ന്യൂഡല്‍ഹി: സംവരണം ആവശ്യപ്പെട്ടുകൊണ്ടുള്ള ജാട്ട് സമുദായക്കാരുടെ അനിശ്ചിതകാല സമരത്തിനിടയ്ക്ക് ഹരിയാനയില്‍ വന്‍ സംഘര്‍ഷം. സമരത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടവരെ പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. ഫത്തേഹാബാദില്‍ ധന്‍ഗോപാല്‍ വില്ലേജിലാണ് ആയിരത്തോളം സമരക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടിയത്. 

സ്ത്രീകളടക്കമുള്ള സമരക്കാര്‍ ബാരിക്കേഡ് തകര്‍ക്കുകയും പോലീസിനു നേരെ കല്ലെറിയുകയും ചെയ്തതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. രണ്ടു ബസുകള്‍ സമരക്കാര്‍ അഗ്നിക്കിരയാക്കി. സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകരും പോലീസ് കമ്മീഷണറുമടക്കും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

ഓള്‍ ഇന്ത്യാ ജാട്ട് ആക്ഷന്‍ സംഘര്‍ഷ സമിതിയുടെ നേതൃത്വത്തിലാണ് തിങ്കളാഴ്ച മുതല്‍ ഡല്‍ഹിയില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. സമരക്കാര്‍ ഡല്‍ഹിയിലെത്താതിരിക്കാന്‍ ഹരിയാനയില്‍ സമരക്കാരെ തടയാന്‍ ഡല്‍ഹിയിലേക്കുള്ള വഴികളിലെല്ലാം പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. സമരത്തെ നേരിടാന്‍ എട്ട് സ്റ്റേഡിയങ്ങള്‍ പ്രത്യേക ജയിലായി ലഫ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സമരത്തെ തുടര്‍ന്ന് ജാട്ട് നേതാക്കളെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ കട്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com